ജില്ലകളിലെ റിവ്യൂ റിപോര്‍ടുകള്‍ അനുസരിച്ച് സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി; വിജയ പ്രതീക്ഷയിലാണെന്നും അധികാരത്തില്‍ വരുമെന്നും പാണക്കാട് തങ്ങള്‍
മലപ്പുറം: (https://ift.tt/3wtrFhl) കോവിഡ് കാലത്തും ആവേശം ഒട്ടും ചോര്‍ന്നുപോകാതെയാണ് കേരളം ചൊവ്വാഴ്ച രാവിലെ മുതല്‍ പോളിംഗ് ബൂതിലേക്ക് എത്തുന്നത്. 40771 പോളിംഗ് ബൂതുകളിലും മോക് പോളിംഗിനുശേഷം വോടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ പോളിംഗ് ബൂതുകളില്‍ വോടര്‍മാരുടെ നീണ്ടനിരയാണ് കാണാനാകുന്നത്.
ഇതിനിടെ സംസ്ഥാനത്ത് യു ഡി എഫ് തരംഗമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ജില്ലകളില്‍ നിന്നും ലഭിക്കുന്ന റിവ്യൂ റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത് അതാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വോട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം പാണക്കാട് സി കെ എം എല്‍ പി സ്‌കൂളില്‍ 97 എ ബൂതിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വോട്. യു ഡി എഫ് വിജയ പ്രതീക്ഷയിലാണെന്നും അധികാരത്തില്‍ വരുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു.
രാവിലെ 7 മണി മുതലാണ് വോടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് 7 മണിവരെ വോടുരേഖപ്പെടുത്താന്‍ സമയമുണ്ട്. അവസാന ഒരു മണിക്കൂര്‍ കോവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും വോടുചെയ്യാനുള്ള സമയമാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളില്‍ വൈകീട്ട് 6 മണിക്ക് വോടെടുപ്പ് അവസാനിക്കും.
140 നിയോജക മണ്ഡലങ്ങളിലും മോക്പോളിംഗ് നടത്തിയപ്പോള്‍ കാസര്‍കോടും തൊടുപുഴയിലും വോടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. കോളിയടുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ 33-ാം ബൂതിലാണ് കാസര്‍കോട് തകരാര്‍ കണ്ടെത്തിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ 107 നമ്പര്‍ ബൂതിലും പത്തനംതിട്ട മര്‍ത്തോമ സ്‌കൂളിലെ 213-ാം നമ്പര്‍ ബൂതിലും തകരാര്‍ ഉള്ളതായി കണ്ടെത്തി. രാവിലെ 6 മണിക്കാണ് മോക് പോളിംഗ് ആരംഭിച്ചത്. ഒരു വോടിംഗ് യന്ത്രത്തില്‍ 50 വോടുകളെങ്കിലും രേഖപ്പെടുത്തി എണ്ണിയതിനുശേഷം യന്ത്രം ക്ലിയര്‍ ചെയ്ത് സീല്‍ ചെയ്യുകയായിരുന്നു.
140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 27446309 വോടര്‍മാരാണ് കേരളത്തിന്റെ വിധി നിര്‍ണയിക്കാന്‍ പോകുന്നത്. ഇതില്‍ 1.32 കോടി പേര്‍ പുരുഷന്മാരും 1.41 കോടി പേര്‍ വനിതകളും 290 പേര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 15000 ത്തോളം അധിക പോളിംഗ് ബൂതുകളും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment