സി പി എമിന് കനത്ത തിരിച്ചടി; താലൂക് റബര്‍ കര്‍ഷക ക്ഷേമ സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പില്‍ സിപിഐ പാനലിന് ഉജ്വല വിജയം
കുറ്റിക്കോല്‍: (www.kasargodvartha.com 10.04.2021) കുറ്റിക്കോല്‍ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാസര്‍കോട് താലൂക് റബര്‍ കര്‍ഷക ക്ഷേമ സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പില്‍ സി പി ഐ പാനലിന് ഉജ്വല വിജയം. സി പി എമിൽ നിന്നും രാജിവെച്ച് സി പി ഐയിൽ ചേർന്ന പി ഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള പാനലാണ് വിജയിച്ചത്. സി പി എം പാനലിനെയാണ് തോൽപിച്ചത്.
551 പേരാണ് ആകെ വോട് ചെയ്തത്. പി ഗോപാലന്‍ മാസ്റ്റര്‍ക്ക് 316 വോട് ലഭിച്ചു. ബേബി സി നായര്‍, ഔസേഫ് വര്‍ക്കി, സുധീഷ് കളക്കര, സരള, വി ബാലന്‍, ഉമര്‍ മാണിമൂല, ജയചന്ദ്രന്‍ കളക്കര എന്നിവര്‍ പി ഗോപാലന്‍ മാസ്റ്ററുടെ പാനലില്‍ നിന്നും വിജയിച്ചു. സി പി എം പാനലിൽ നിന്നും അരവിന്ദാക്ഷന്‍, സതി, ശൈലജ എന്നിവര്‍ക്ക് മാത്രമേ ജയിക്കാനായുള്ളു.
ഏപ്രില്‍ നാലിനാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. നിയമസഭ തെരെഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇടത് മുന്നണിയിലെ രണ്ട് പാര്‍ടികളും തമ്മില്‍ മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കാനായി ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റി വെക്കുകയായിരുന്നു. നിയമസഭ ഇലക്ഷന്‍ നടക്കുന്നത് കൊണ്ടാണ് തെരെഞ്ഞടുപ്പ് മാറ്റി വച്ചത് എന്നായിരുന്നു സഹകരണ വകുപ്പ് വ്യക്തമാക്കിയത്. 11 അംഗ ഭരണ സമിതിയിലേക്ക് നാമ നിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ 11 സിപിഎം സ്ഥാനാര്‍ഥികളും, 8 സിപിഐ സ്ഥാനാര്‍ഥികളും ആണ് മത്സര രംഗത്തുണ്ടായത്.
മുന്‍ സിപിഎം നേതാവും ഇപ്പോൾ സിപിഐ ജില്ലാ കമിറ്റി അംഗവുമായ പി ഗോപാലന്‍ മാസ്റ്റര്‍ ആണ് സംഘത്തിന്റെ നിലവിലെ പ്രസിഡന്റ്. സിപിഎം പാനലിനു നേതൃത്വം നല്‍കിയ ഏരിയ കമിറ്റി അംഗം ആയ കെ എന്‍ രാജന് 180 വോട് മാത്രമേ ലഭിച്ചുള്ളു. രാവിലെ വോടെടുപ്പ് ആരംഭിച്ചപ്പോള്‍ വ്യാജ വോടിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കുറച്ച് നേരം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
Keywords: Kasaragod, Kerala, News, CPI, CPM, Farmer, Committee, Welfare Board, Vote, Niyamasabha-Election-2021, CPI panel won in the governing council elections of Taluk Rubber Farmers' Welfare Co-operative Society.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment