ഒരു മില്യൺ ദിർഹം പ്ലാസ്റ്റിക് കവറിലാക്കി സൈകിളിൽ യാത്ര ചെയ്തയാൾക്ക് പിഴ; പണം നിക്ഷേപിക്കാൻ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ദുബൈ പൊലീസ്
ദുബൈ: (wwww.kvartha.com 21.04.2021) ഒരു മില്യൺ ദിർഹം പ്ലാസ്റ്റിക് കവറിലാക്കി സൈകിളിൽ യാത്ര ചെയ്തയാളെ ദുബൈ പൊലീസ് പിടികൂടി. സുരക്ഷാ നിബന്ധനകൾ പാലിക്കാത്തതിന് ഇയാൾക്കെതിരെ പിഴയിട്ടു. ദുബൈ നൈഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ഡോ. താരിഖ് മുഹമ്മദ് നൂർ തഹ്‌ലക് അറബി ദിനപത്രമായ ഇമാറാത് അൽ യൗമിന് നൽകിയ അഭിമുഖത്തിലാണ് സംഭവം വെളിപ്പെടുത്തിയത്.
ബാങ്കിൽ നിക്ഷേപിക്കാനാണ് തുക കൊണ്ട് പോയത്. എന്നാൽ സംഭവം എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. മതിയായ സുരക്ഷയില്ലാതെ പണവുമായി ചെന്ന നിരവധി പേരെ ബാങ്കുകൾക്കും എക്സ്ചേഞ്ച് ഓഫീസുകൾക്കും സമീപത്ത് നിന്ന് മോഷണത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്കിൽ തുക നിക്ഷേപിക്കാൻ കൊണ്ടുപോകുന്നതിന് കമ്പനികൾ കുറഞ്ഞത് രണ്ട് ജീവനക്കാരെ നിയോഗിക്കണമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി സൈകിളുകൾ ഉപയോഗിക്കരുതെന്നും കാറാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യമായി പണം എണ്ണുന്നത് ഒഴിവാക്കണം. അപരിചിതരോട് സംസാരിക്കാനും വാഹനങ്ങളിൽ നിന്ന് ഇറങ്ങാനും പാടില്ല. അപരിചിതർ ആരെങ്കിലും സഹായം ചോദിച്ചാൽ ഇറങ്ങി പോകരുതെന്നും അദ്ദേഹം പറഞ്ഞു.
< !- START disable copy paste -->
Powered by Info News For You

Keywords: News, Dubai, Police, Cycle, Fine, Youth, World, Person who travels on a bicycle with a plastic cover of one million dirhams has been fined.
Powered by Info News For You

Comments
Post a Comment