നേരത്തെതന്നെ മകളുടെ ആഭരണങ്ങള്‍ അഴിച്ചെടുത്തു, സംസ്ഥാനം വിടുന്നതിന് മുന്‍പ് മാലയും മോതിരവും വിറ്റ് മദ്യവും സിഗരറ്റും വാങ്ങി; താമസിച്ചിരുന്ന അപാര്‍ട്‌മെന്റില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ തെല്ലും കുറ്റബോധമില്ലാതെ നടപടികളോട് സഹകരിച്ച് സനു മോഹന്‍
കൊച്ചി: (https://ift.tt/2P6aLnZ) പുഴയില്‍ തള്ളുന്നതിന് നേരത്തെതന്നെ മകള്‍ വൈഗയുടെ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുത്തിരുന്നതായി പിതാവ് സനു മോഹന്റെ മൊഴി. സംസ്ഥാനം വിടുന്നതിന് മുന്‍പ് മാലയും മോതിരവും വിറ്റ് മദ്യവും സിഗരറ്റും വാങ്ങി കാറില്‍ കരുതിയതായും ഇയാള്‍ മൊഴി നല്‍കി. താമസിച്ചിരുന്ന അപാര്‍ട്‌മെന്റില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ നടപടികളോട് തെല്ലും കുറ്റബോധമില്ലാതെ സനു മോഹന്‍ സഹകരിച്ചു.
സനു മോഹനുമായി 4 സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിനായി പൊലീസ് പോകുന്നുണ്ട്. തൃക്കാക്കര ഇന്‍സ്‌പെക്ടര്‍ കെ ധനപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കു പോകുന്നത്.
ആദ്യം സനുവും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം അപ്പാര്‍ട്‌മെന്റില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ തെല്ലും കുറ്റബോധമില്ലാതെയാണ് അയാള്‍ നടപടികളോട് സഹകരിച്ചത്. ഫ്‌ലാറ്റ് പരിസരത്തേക്ക് ആരെയും പൊലീസ് അടുപ്പിച്ചില്ല. ഫ്‌ലാറ്റിലെ മുറികളിലെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം തിരിച്ചിറങ്ങിയ സനുമോഹന്‍ താഴെ കാണാന്‍ നിന്ന ഫ്‌ലാറ്റ് നിവാസികള്‍ക്കു മുന്നില്‍ പുറം തിരിഞ്ഞു നിന്നു.
ഫ്‌ലാറ്റ് നിവാസികള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ നില്‍ക്കുമ്പോഴും തെല്ലും കൂസലുണ്ടായിരുന്നില്ല. കൂട്ടംകൂടി നിന്നവര്‍ക്ക് അഭിമുഖമായി സനുമോഹനെ പൊലീസ് തിരിച്ചു നിര്‍ത്തി. അക്കൂട്ടത്തില്‍ സനു മോഹന്‍ പണം കടം വാങ്ങിയ ആരൊക്കെയുണ്ടെന്നു ചോദിച്ചപ്പോള്‍ അവരെ സനുമോഹന്‍ കാണിച്ചുകൊടുത്തു.
അവിടെ നിന്നു ജീപ്പില്‍ കയറ്റിയ സനു മോഹനെ ഭാര്യ രമ്യയുടെയും വൈഗയുടെയും ഫോണുകള്‍ വലിച്ചെറിഞ്ഞ എച് എം ടി റോഡിനു സമീപത്തെ കാടിനു മുന്നിലാണു പിന്നീട് എത്തിച്ചത്. പിന്നീട് ചേരാനല്ലൂര്‍ ഭാഗത്തേക്കു കൊണ്ടുപോയ ശേഷമാണ് വൈഗയെ വലിച്ചെറിഞ്ഞ മുട്ടാര്‍പുഴയിലെ ചക്യാടം കടവില്‍ എത്തിച്ചത്. കാര്‍ കൊണ്ടുവന്നു നിര്‍ത്തിയ സ്ഥലവും കാറില്‍ നിന്നു വൈഗയെ എടുത്തു കൊണ്ടുപോയ വിധവും പുഴയില്‍ മരത്തിനോടു ചേര്‍ന്നു തള്ളിയിട്ട സ്ഥലവും കാണിച്ചുകൊടുത്തു. കങ്ങരപ്പടിയില്‍ മൊബൈല്‍ ഫോണ്‍ വിറ്റ കട, ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയ പണമിടപാട് സ്ഥാപനം എന്നിവിടങ്ങളിലും സനു മോഹനെ എത്തിച്ചു തെളിവെടുത്തു.
Powered by Info News For You

Comments
Post a Comment