ദേശീയ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിവില്ല, സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം: കേന്ദ്രമന്ത്രി അമിത് ഷാ

ന്യൂഡെല്‍ഹി: (www.kvartha.com 19.04.2021) ദേശീയ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിവില്ലന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കുംഭമേളയായാലും റംസാന്‍ ആയാലും കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നതൊന്നും സംഭവിക്കാന്‍ പാടില്ലെന്നും അതുകൊണ്ടാണ് കുംഭമേള പ്രതീകാത്മകമായി മാത്രം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതും അതത് സംസ്ഥാനങ്ങളാണെന്നും ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യസ്തമാണെന്നും അമിത് ഷാ വ്യക്തമാക്കി. ദേശീയ ലോക് ഡൗണ്‍ ഉണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും അറിയിച്ചിരുന്നു.

New Delhi, News, National, Lockdown, COVID-19, No Covid-appropriate behaviour in Kumbh, Ramzan, says Amit Shah

Keywords: New Delhi, News, National, Lockdown, COVID-19, No Covid-appropriate behaviour in Kumbh, Ramzan, says Amit Shah


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?