ഏറെ പണം ചിലവിട്ട് ചെയ്ത സ്‌പെഷ്യൽ മേയ്കപ് നാശമാകാതിരിക്കാൻ വധു മാസ്ക് ധരിച്ചില്ല: പിഴയിട്ട് പൊലീസ്

ചണ്ഡിഗഡ്: (www.kvartha.com 23.04.2021) കോവിഡ് കാലത്തെ വിവാഹചടങ്ങുകളില്‍ കല്യാണവേഷത്തെപ്പോലെതന്നെ താരമായിരുന്നു വധുവിന്‍റെ മാസ്ക്. മാസ്കില്‍ വ്യത്യസ്തത കൊണ്ടുവന്നിരുന്ന വധുവരന്മാരെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ മാസ്ക് ധരിക്കാത്തതിനാൽ വിവാഹദിനത്തില്‍ പിഴയടക്കേണ്ടി വന്നിരിക്കുകയാണ് ചണ്ഡിഗഡിലെ ഒരു യുവതിക്ക്. ഏറെ പണം ചെലവിട്ട് ചെയ്ത സ്പെഷ്യല്‍ മേയ്കപ് നാശമാകാതിരിക്കാന്‍ മാസ്ക് ധരിക്കാന്‍ തയ്യാറാകാത്തതിനാണ് പിഴ ഈടാക്കിയത്.

ചണ്ഡിഗഡിലെ സെക്ടര്‍ എട്ടിലുള്ള ഗുരുദ്വാരയിലേക്ക് പോവുകയായിരുന്നു യുവതിയും ബന്ധുക്കളും. കാറിലുള്ള യുവതിയുടെ ബന്ധുക്കള്‍ എല്ലാവരും മാസ്ക് ധരിച്ചപ്പോള്‍ യുവതി വിസമ്മതിച്ചു. വാഹനപരിശോധനയ്ക്കിടെ പൊലീസ് യുവതിയെ മാസ്കില്ലാതെ കാണുകയായിരുന്നു.

News, National, India, Marriage, COVID- 19, Mask, Bride, Top-Headlines, Expensive Makeup,

മാസ്ക് ധരിക്കാതിരിക്കാനുള്ള യുവതിയുടെ വാദങ്ങളൊന്നും പൊലീസുകാര്‍ കേട്ടില്ല. ഒടുവിൽ മാസ്ക് ധരിക്കാത്തതിന് സഹോദരന്‍ ആയിരം രൂപ പിഴയടച്ച ശേഷം മാസ്കു വപ്പിച്ചാണ് യുവതിയെ വിവാഹവേദിയിലേക്ക് പോവാന്‍ അനുവദിച്ചത്.

Keywords: News, National, India, Marriage, COVID-
19, Mask, Bride, Top-Headlines, Expensive Makeup, Punjab Bride Refused To Wear A Mask Saying It Would Have Ruined Her 'Expensive Makeup', Fined.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?