ചീമേനി ഐസ്‌ക്രീം പാര്‍ലറില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): ചീമേനി ഐസ്‌ക്രീം പാര്‍ലറിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ചീമേനി ടൗണിലെ ഐസ്‌ക്രീം പാര്‍ലര്‍ ജീവനക്കാരായ പരപ്പയിലെ ബാസിത്ത്, ചെമ്പ്രകാനത്തെ നിയാസ് എന്നിവരെയാണ് ചീമേനി എസ്‌ഐ ബാവ അക്കരക്കാരന്‍ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പെണ്‍കുട്ടി ജ്യൂസ് കഴിക്കാന്‍ ഐസ്‌ക്രീം പാര്‍ലറിലെത്തിയപ്പോള്‍ കാബിനകത്തുവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ ബന്ധുക്കള്‍ ജീവനക്കാര്‍ക്കെതിരെ ചീമേനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ ഐസ്‌ക്രീം പാര്‍ലറില്‍ സംഘടിച്ചെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് ഇന്നലെയാണ് പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തിയത്. ബാസിതിനെയും നിയാസിനെയും കോടതി റിമാന്റ് ചെയ്തു.
Powered by Info News For You

Comments
Post a Comment