കോവിഡ് വ്യാപിക്കുന്നു; കാഞ്ഞങ്ങാട്ട് നിയന്ത്രണങ്ങൾ ഏർപെടുത്തുന്നു
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2021) കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ നിയന്ത്രണങ്ങൾ എർപെടുത്താൻ നഗരസഭ സ്റ്റിയറിംഗ് കമിറ്റി യോഗം തീരുമാനിച്ചു. നഗരത്തിലെ ആൾക്കൂട്ടം ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനധികൃത വഴിയോര കച്ചവടം നിരോധിക്കും. നിലവിൽ നഗരസഭ തിരിച്ചറിയൽ കാർഡ് നൽകിയവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത സ്ഥലത്ത് വഴിയോര കച്ചവടം നടത്താൻ അനുമതി നൽകും. രാത്രി കാലങ്ങളിലെ തട്ടുകടകൾക്ക് നിയന്ത്രണമേർപെടുത്തും.
ആർ ടി പി സി ആർ ടെസ്റ്റിൻ്റെയും വാക്സിനേഷൻ ക്യാമ്പുകളുടെയും എണ്ണം വർധിപ്പിക്കും. വിഷു, റമളാൻ പ്രമാണിച്ച് നഗരത്തിൽ വഴിയോര കച്ചവടം അനുവദിക്കേണ്ടതില്ലെന്നും നഗരസഭയിലെ മുഴുവൻ വാർഡുകളിലും തിങ്കളാഴ്ചകളിൽ ഡ്രൈഡെ ആചരിക്കാനും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ വി സുജാത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദുല്ല ബിൽടെക്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സി ജാനകിക്കുട്ടി, പി അഹ്‌മദ് അലി, കെ വി സരസ്വതി, കെ അനീശൻ, കെ വി മായാകുമാരി, നഗരസഭ സെക്രടറി എം കെ ഗിരിഷ് സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Kanhangad, COVID-19, Increase, Committee, Covid spreads; Kanhangad imposes restrictions
Powered by Info News For You

Comments
Post a Comment