കോവിഡ് രോഗികളുടെ വർധനവ്: ആംബുലൻസ് ലഭ്യതകുറവ് മൂലം മൃതദേഹങ്ങൾ കൊണ്ടുപോവുന്നത് വേസ്റ്റ് വണ്ടിയിൽ
ദില്ലി: (www.kvartha.com 15.04.2021) കോവിഡ് രോഗികളുടെ വർധിക്കുന്നതുമൂലം ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് ഛത്തീസ്ഗഡിലെ രാജ്നന്ദഗോണിൽ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് വേസ്റ്റ് വണ്ടിയിൽ. നാല് സാനിറ്റേഷൻ ജീവനക്കാർ പിപിഇ കിറ്റ് ധരിച്ച് വാഹനത്തിൽ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കുന്ന വീഡിയോ പുറത്തുവന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ വാഹനം ഒരുക്കേണ്ടത് നഗർ പഞ്ചായത്തും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്നായിരുന്നു മെഡികൽ ഹെൽത് ഓഫീസർ പ്രതികരിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ വാഹനം ഒരുക്കേണ്ടത് നഗർ പഞ്ചായത്തും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്നായിരുന്നു മെഡികൽ ഹെൽത് ഓഫീസർ പ്രതികരിച്ചത്.
രോഗികളെ ചികിത്സിക്കാൻ കിടക്കകൾ തികയാത്തതിനെ തുടർന്ന് രാജ്നന്ദഗോൺ പ്രസ് ക്ലബ് കോവിഡ് സെന്ററായി തിരിച്ചിരുന്നു. 30 കിടക്കകളാണ് ഇതിനായി ഒരുക്കിയത്. 24 മണിക്കൂറും മെഡികൽ ഉദ്യോഗസ്ഥർ ഇവിടെ സേവനം നടത്തി വരികയാണ്.
രാജ്യത്തെ കൊവിഡ് ശക്തമായി ബാധിച്ച 10 സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഡ്. റായ്പൂരിലെ പ്രധാന ആശുപത്രികളിലൊന്നിൽ മരണസംഖ്യ കൂടുന്നുത് നിയന്ത്രിക്കാനാകാതെ കഷ്ടപ്പെടുകയാണ്.
Keywords: News, New Delhi, Delhi, COVID-19, Ambulance, Dead Body, India, National, Garbage Van, Covid Patients, Chhattisgarh, Garbage Van Ferries Covid Patients' Bodies To Chhattisgarh Crematorium.
Powered by Info News For You

Comments
Post a Comment