കാസര്‍കോട്ട് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിട്ടി


കാഞ്ഞങ്ങാട്: (https://ift.tt/39U2A5o) കൂട്ടുകാര്‍ക്കാപ്പം കടലില്‍ കുളിക്കുന്നതിനിടയില്‍ തിരമാലയില്‍ പെട്ട് കാണാതായ പതിനാലുകാരന്റെ മൃതദേഹം കിട്ടി. രാവിലെ 7.30 ന് ബല്ല കടപ്പുറത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

കാഞ്ഞങ്ങാട് ബല്ല കടപ്പുറം വടകര മുക്കിലെ സക്കറിയയുടെ മകന്‍ അജ്മലിനെ വ്യാഴാഴ്ച വൈകുന്നേരം ബല്ല കടപ്പുറത്ത് നിന്നാണ് കാണാതായത്. അജ്മല്‍ ഉള്‍പെടെ ആറ് പേരടങ്ങിയ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.  

News, Kerala, State, Kanhangad, Student, Dead Body, Sea, Missing, Body of a missing student has been found in the Kasaragod sea


കാണാതായ വിവരമറിഞ്ഞ് മത്സ്യ തൊഴിലാളികളായ മനോജ് (കൊട്ടന്‍ ) നന്ദു, മഹേഷ്, ലക്ഷ്മണന്‍, സജിത്ത് എന്നിവര്‍ കടലില്‍ നീന്തിയും, മറ്റു മത്സ്യ തൊഴിലാളികള്‍ വലയെറിഞ്ഞും, നാട്ടുകാരും അഗ്‌നിശമനസേന അസ്‌ക ലൈറ്റ് തെളിച്ച് സഹായം നല്‍കിയും രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു. ഫിഷറീസ് വകുപ്പിന് കീഴില്‍ ഗോവയില്‍ നിന്നു കടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ച പത്തുപേരും, കടലില്‍ സഹായത്തിനെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ മത്സ്യ ബന്ധനത്തിന് പോകാതെ പ്രദേശത്തെ മത്സ്യതൊഴിലാളികളും തിരച്ചിലിനായി എത്തിയിരുന്നു.

Keywords: News, Kerala, State, Kanhangad, Student, Dead Body, Sea, Missing, Body of a missing student has been found in the Kasaragod sea

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?