എന്‍ജിനീയറിങ് പ്രവേശനത്തിനായി ഈ മാസം നടത്താനിരുന്ന ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചു
ന്യൂഡെല്‍ഹി: (https://ift.tt/3efp566) രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനായി ഈ മാസം 27, 28, 30 ദിവസങ്ങളില്‍ നടത്താനിരുന്ന ജെ ഇ ഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പരീക്ഷ നടക്കുന്നതിന് 15 ദിവസം മുമ്പ് അറിയിക്കുമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ സുരക്ഷക്കും അവരുടെ അകാദമിക് കരിയറിനും വിദ്യാഭ്യാസ മന്ത്രാലയം പ്രാധാന്യം നല്‍കുന്നതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ചൂണ്ടിക്കാട്ടി. ആകെ നാല് സെക്ഷനുകളുള്ള ജെ ഇ ഇ പരീക്ഷയുടെ ഒന്നും രണ്ടും സെക്ഷനുകള്‍ ഫെബ്രുവരി, മാര്‍ച് മാസങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നു. ആദ്യ സെക്ഷനില്‍ 620978 പേരും രണ്ടാം സെക്ഷനില്‍ 556248 പേരും ആണ് പരീക്ഷ എഴുതിയത്.
രാജ്യത്തെ ഐ ഐ ടികളിേലക്കും എന്‍ ഐ ടികളിലേക്കും എന്‍ജിനീയറിങ് കോഴ്‌സുകളിലെ പ്രവേശനത്തിനായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) ആണ് ജെ ഇ ഇ പരീക്ഷ നടത്തുന്നത്.
കോവിഡ് വ്യാപനം പരിഗണിച്ച് ഐ സി എസ് ഇ (പത്താം ക്ലാസ്), ഐ എസ് സി (12ാം ക്ലാസ്) പരീക്ഷകളും സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെക്കാനും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment