യുഎസ് ക്യാപിറ്റോളിനു മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ കാര്‍ ഇടിച്ചുകയറ്റി ആക്രമണം; ഒരു ഉദ്യോഗസ്ഥന്‍ മരിച്ചു, അക്രമിയെ വെടിവച്ചു കൊന്നു
വാഷിങ്ടന്‍: (https://ift.tt/2OlX3gy) യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളിനു മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ കാര്‍ ഇടിച്ചുകയറ്റി ആക്രമണം. ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ മരിച്ചു. മറ്റൊരാള്‍ക്കു പരുക്കേറ്റു. അക്രമിയെ വെടിവച്ചു കൊന്നു. ക്യാപിറ്റോളിലെ 'ഫസ്റ്റ് റസ്‌പോണ്ടേഴ്‌സ് യൂണിറ്റി'ല്‍ സേവനമനുഷ്ഠിച്ചു വന്ന വില്യം ബിലി ഇവാന്‍സാണ് അക്രമത്തില്‍ മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു.
ഇരുപത്തിയഞ്ചുകാരനായ നോവ ഗ്രീന്‍ എന്നയാളാണ് കാര്‍ ഇടിച്ചുകയറ്റിയ യുവാവെന്ന് ചില ഉന്നത പൊലീസ് വൃത്തങ്ങള്‍ സി എന്‍ എനിനോട് വെളിപ്പെടുത്തി. സംഭവത്തെത്തുടര്‍ന്നു ക്യാപിറ്റോളില്‍ അതീവസുരക്ഷ പ്രഖ്യാപിച്ചു.
ക്യാപിറ്റോളിന്റെ വടക്കുഭാഗത്താണു സംഭവം. സെനറ്റ് കവാടത്തിനു 90 മീറ്റര്‍ മുന്‍പിലായുള്ള ബാരികേഡാണ് ഇടിച്ചുതകര്‍ത്തത്. ബാരികേഡില്‍ ഇടിച്ചു നിര്‍ത്തിയ കാറിനു പുറത്തിറങ്ങിയ അക്രമി പൊലീസിനു നേര്‍ക്കു കത്തിവീശുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനു കുത്തേറ്റതായും റിപോര്‍ടുണ്ട്. പൊലീസ് അക്രമിയെ വെടിവച്ചു വീഴ്ത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു.
ജനുവരി ആറിനു നടന്ന കലാപത്തെത്തുടര്‍ന്ന് ആക്രമണം നടന്ന ഈ ഭാഗത്തു വേലികെട്ടി ഗതാഗതം തടഞ്ഞിരുന്നെങ്കിലും അടുത്തിടെ നീക്കം ചെയ്തിരുന്നു. സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.
Powered by Info News For You


Comments
Post a Comment