സിഎ കോഴ്സ് ബിരുദാനന്തര ബിരുദത്തിന് തുല്യമാക്കണമെന്ന് യുജിസി
ന്യൂഡെല്‍ഹി: (https://ift.tt/2P6aLnZ) ചാര്‍ടേഡ് അകൗണ്ടന്‍സിയും കോസ്റ്റ് അകൗണ്ടന്‍സിയും കമ്പനി സെക്രടറിഷിപും ബിരുദാനന്തരബിരുദത്തിന് തുല്യമാക്കണമെന്ന് യു ജി സി. വിദേശത്ത് തൊഴിലന്വേഷിക്കുന്നവര്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ് കമീഷന്‍ തീരുമാനം.
ഇന്‍സ്റ്റിറ്റിയൂട് ഓഫ് ചാര്‍ടേഡ് അകൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയാണ് സി എ കോഴ്‌സുകള്‍ നടത്തുന്നത്. ഇന്‍സ്റ്റിറ്റിയൂട് ഓഫ് കമ്പനി സെക്രടറീസും ഇന്‍സ്റ്റിറ്റിയൂട് ഓഫ് കോസ്റ്റ് അകൗണ്ടന്റ്‌സുമാണ് മറ്റു രണ്ടു യോഗ്യതകളും നല്‍കുന്നത്. ഇവ സര്‍വകലാശാലകള്‍ അല്ലാത്തതിനാല്‍ ഇവക്ക് ബിരുദങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.
കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അംഗങ്ങളാക്കും. സി എ ഫൈനല്‍ പാസാകുന്ന ആളിന് അങ്ങനെ അസോസിയേറ്റ് ഓഫ് ചാര്‍ടേഡ് അകൗണ്ടന്റ്‌സ് (എ സി എ) എന്ന യോഗ്യത പേരിനൊപ്പം ചേര്‍ക്കാനാകും. നിശ്ചിത കാലയളവിലെ പ്രാക്ടിസ് പൂര്‍ത്തിയാക്കുന്നവരെ ഫെലോയാക്കിമാറ്റും. അവരുടെ യോഗ്യതക്കൊപ്പം എഫ് സി എ എന്ന് ചേര്‍ക്കാനാകും.
ഇത്തരം പരീക്ഷകള്‍ ജയിച്ച് വിദേശത്തേക്ക് പോകുന്നവര്‍ ഏതു ബിരുദമാണെന്ന് വ്യക്തമാക്കേണ്ടത് അനിവാര്യമായിരുന്നു. അതിനാല്‍ ഇതു പ്രതിസന്ധികള്‍ക്ക് വഴിവെക്കുമായിരുന്നു. ഗവേഷണം പഠനസമയത്തും സര്‍വകലാശാലകള്‍ ഇക്കാര്യത്തില്‍ വ്യക്തത തേടുമായിരുന്നു. സര്‍കാര്‍ സെര്‍വിസുകളിലും മറ്റും ജോലിക്കായി അപേക്ഷിക്കുമ്പോഴും യോഗ്യത സംബന്ധിച്ച വ്യക്തതയില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതിനെല്ലാം ബിരുദാനന്തര ബിരുദ അംഗീകാരത്തോടെ പരിഹാരമായിരിക്കുന്നു.
ഇതോടെ കഷ്ടപ്പെട്ട് ഇത്തരം യോഗ്യതകള്‍ നേടിയവരുടെ വ്യക്തതയില്ലായ്മക്ക് അന്തിമ പരിഹാരമായി.
Powered by Info News For You

Comments
Post a Comment