ഇരുചക്രവാഹനാപകടനിരക്ക് കൂടി വരുന്നു: റിയർ വ്യൂ മിററുകൾ ഇല്ലാത്ത വാഹനങ്ങൾ റോഡിൽ ഇറക്കിയാൽ ഇനി പിടി വീഴും

ബംഗളൂറു: (www.kvartha.com 17.04.2021) ഇരുചക്രവാഹനപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ റിയര്‍ വ്യൂ മിററുകള്‍ ഇല്ലാതെ റോഡിൽ ഇറക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനൊരുങ്ങി ബംഗളൂറു പൊലീസ്. ഇത്തരം ടൂ വീലറുകള്‍ക്ക് 500 രൂപ പിഴയീടാക്കുമെന്ന് ബെംഗളൂറു ട്രാഫിക് പൊലീസ് വ്യക്തമാക്കി.

ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് കൂടി വരുന്ന സാഹചര്യമായതിനാലാണ് അധികൃതരുടെ ഇത്തരം നടപടി. ഇന്‍ഡികേറ്റര്‍ ഇടാതെ ലെയ്ന്‍ മാറിയാലും വളവുകളില്‍ ഇന്‍ഡികേറ്റര്‍ ഇടാതിരുന്നാലും 500 രൂപ പിഴ ഈടാക്കും എന്നാണ് പുറത്തുവരുന്ന റിപോർടുകൾ.

ബംഗളൂറു നഗരത്തില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ 60 ശതമാനവും ഇരുചക്രവാഹനങ്ങളാണെന്നാണ് കണക്കുകള്‍. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കണ്ണാടിയില്ലാത്തതിനാല്‍ പുറകില്‍ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണെന്നും ഇന്‍ഡികേറ്റര്‍ ഇടാതെ ഇരുചക്രവാഹനങ്ങള്‍ വെട്ടിത്തിരിക്കുന്നതുമാണെന്നുമാണ് പൊലീസ് പറയുന്നത്.

News, Bangalore, bike, India, National, Traffic, Police, Case,

ഇടറോഡുകളിലാണ് ഇത്തരം അപകടങ്ങൾ കൂടുതലും നടക്കുന്നത്. ഇത്തരം റോഡുകളിലൂടെ സഞ്ചരിക്കുന്നവര്‍ പരിശോധനയുണ്ടാകില്ലെന്ന ധാരണയില്‍ ഹെല്‍മെറ്റ് ധരിക്കാറില്ലെന്നും പൊലീസ് പറയുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ അപകടനിരക്ക് ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യം. നിലവില്‍ ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പ്രധാന റോഡുകള്‍ക്കുപുറമേ ഇടറോഡുകളിലും പരിശോധന കര്‍ശനമാക്കുമെന്നും റിപോർടുകൾ ഉണ്ട്.

Keywords: News, Bangalore, bike, India, National, Traffic, Police, Case, Bengaluru Traffic Police announces Rs 500 fine for two-wheelers without rear-view mirrors, indicators.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?