മദ്യപിച്ച്‌ അക്രമാസക്തനായ യുവാവ് ഗർഭിണികളായ പന്നികളെ വെട്ടിക്കൊന്നുവെന്ന പരാതിയുമായി അയൽവാസി

ചെറുതോണി: (www.kvartha.com 24.04.2021) പന്നി ഫാമിലെ ഗർഭിണികളായ വളർത്തുപന്നികളെ യുവാവ് വെട്ടിക്കൊന്നുവെന്ന പരാതിയുമായി അയൽവാസി. ഇടുക്കി മണിയാറൻകുടിയിലാണു മദ്യപിച്ച് അക്രമാസക്തനായ യുവാവ് വീട് ആക്രമിക്കുകയും വാഹനങ്ങളും ഗൃഹോപകരണങ്ങളും അടിച്ചു തകർക്കുകയും ചെയ്ത ശേഷം വീടിനു സമീപത്തു ഫാമിൽ കയറി പന്നികളെ വെട്ടിയെന്നാണ് ആരോപണം.

പ്രസവിക്കാറായ രണ്ടു പന്നികളെ വടിവാളു കൊണ്ടു കുത്തിക്കൊന്ന അക്രമി 20 പന്നികളെ മാരകമായി മുറിവേൽപിച്ചുവെന്നും മണിയാറൻകുടി കൊക്കരക്കുളം ആശാരിക്കുടിയിൽ ജോബി പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ജോബിയുടെ വീട്ടിൽ മദ്യപിച്ചെത്തിയ അയൽവാസിയായ തകരപ്പിള്ളിൽ ജോബി അക്രമം അഴിച്ചു വിട്ടത്. വീട്ടിനുള്ളിലുണ്ടായിരുന്ന തന്റെ ഭാര്യ ഷീബയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ജോബി പറഞ്ഞു.

News, Idukki, Killed, Kerala, State, Police, Case,

ഷീബ പുറത്തിറങ്ങാത്തതിനെത്തുടർന്നു വടിവാൾ കൊണ്ടു ജനലിലൂടെ വെട്ടി ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും മുറ്റത്തെ ജീപിന്റെ ടയറുകൾ കുത്തിക്കീറുകയും ബൈകും ജീപും തല്ലിത്തകർക്കുകയും ചെയ്തുവെന്നും തുടർന്ന് ഇയാൾ സമീപത്തുള്ള ഫാമിൽ കയറി പന്നികളെ വടിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് ജോബി പറഞ്ഞത്.

33 പന്നികളാണു ഫാമിൽ ഉണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ ജോബി വീട്ടിലില്ലായിരുന്നു. പ്രകോപനമില്ലാതെയാണ് അക്രമി വീട്ടിലെത്തിയതെന്നും ജീവനു ഭീഷണിയുണ്ടെന്നും വീട്ടുടമയായ ജോബി പറഞ്ഞു. ജോബിയുടെ ഭാര്യ ഷീബ ഗർഭിണിയാണ്. ഇവരുടെ 3 കുട്ടികൾ നേരത്തേ അപൂർവരോഗം ബാധിച്ചു മരിച്ചിരുന്നു. സംഭവത്തിനെതിരെ ഇടുക്കി പൊലീസ് കേസെടുത്തു.

Keywords: News, Idukki, Killed, Kerala, State, Police, Case, Youth kills neighbour's pigs.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?