നേമം മണ്ഡലത്തിൽ 'മാ-ബി' രഹസ്യബന്ധമാരോപിച്ച് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ
തിരുവനന്തപുരം: (www.kvartha.com 05.04.2021) നേമം മണ്ഡലത്തിൽ 'മാക്സിസ്റ്റ്-ബിജെപി' രഹസ്യബന്ധമാരോപിച്ച് യുഡിഎഫ് സ്ഥാനാർഥിയും വടകര എം പിയുമായ കെ മുരളീധരൻ. നേമം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായ ശിവൻകുട്ടി അറിയാതെയാണ് 'മാ-ബി' ബന്ധമെന്നും മുരളീധരൻ പറഞ്ഞു.
നേമത്തിനൊപ്പം തിരുവനന്തപുരത്തും ഈ ബന്ധമുണ്ട്. ഇവിടെ ബിജെപിക്ക് വോട് മറിക്കും പകരം വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബിജെപി, സിപിഎമിനെ സഹായിക്കാനുമാണ് ധാരണയെന്നും മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി ഞായറാഴ്ചത്തെ പ്രശംസ വലിയ പ്രചോദനമാണെന്നും മുരളീധരൻ പ്രതികരിച്ചു.
Keywords: News, Assembly Election, Assembly-Election-2021, Election, K.Muraleedaran, Thiruvananthapuram, BJP, CPM, Kerala, State, Politics, Political party, UDF candidate K Muraleedharan alleges 'Marxist-BJP' collusion in Nemam constituency.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment