വ്യാജ ആര്‍ ടി പി സി ആര്‍ സെര്‍ടിഫികറ്റ് നിര്‍മിച്ചു നല്‍കിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

മൂവാറ്റുപുഴ: (www.kvartha.com 29.04.2021) വ്യാജ ആര്‍ ടി പി സി ആര്‍ സെര്‍ടിഫികറ്റ് നിര്‍മിച്ചു നല്‍കിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. മുവാറ്റുപുഴ കീച്ചേരിപടിയില്‍ ട്രെയിന്‍, ഫ്ളൈറ്റ് ടികറ്റ് ബുകിങ് സ്ഥാപനം നടത്തിവരികയായിരുന്ന ബംഗാളിലെ ഇസ്ലാംപൂര്‍ സ്വദേശിയായ സജിത്ത് മൊണ്ഡല്‍(30)ആണ് പൊലീസ് പിടിയിലായത്. 

കോവിഡ് വ്യാപനം രൂക്ഷമായതോടെ ആര്‍ ടി പി സി ആര്‍ സെര്‍ടിഫികറ്റിന് ആവശ്യക്കാരേറി. വ്യാജ ആര്‍ ടി പി സി ആര്‍ പരിശോധനാഫലം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായിരുന്നു ഇയാള്‍ നല്‍കിവന്നത്. കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കല്‍നിന്ന് പണമിടപാട് രേഖകളും നിരവധി ആധാര്‍ കാര്‍ഡുകളും കണ്ടെത്തി.

Muvattupuzha, News, Kerala, Police, COVID-19, Arrest, Man arrested for making fake RTPCR result

Keywords: Muvattupuzha, News, Kerala, Police, COVID-19, Arrest, Man arrested for making fake RTPCR result


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?