'വാക്‌സിന്‍ ദൗര്‍ലഭ്യം അനുഭവപ്പെടുമ്പോള്‍ ഇന്ത്യ ഉത്പാദിപ്പിക്കുന്ന പ്രതിരോധ മരുന്നുകള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നു'; കേന്ദ്രസര്‍കാരിനെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി


ന്യൂഡെല്‍ഹി: (https://ift.tt/3efp566) വാക്‌സിന്‍ ദൗര്‍ലഭ്യം അനുഭവപ്പെടുമ്പോള്‍ ഇന്ത്യ ഉത്പാദിപ്പിക്കുന്ന പ്രതിരോധ മരുന്നുകള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നവെന്ന വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും കൂടിക്കൊണ്ടിരിക്കുകയും വാക്‌സിന്‍ ദൗര്‍ലഭ്യം അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ പ്രതിരോധ മരുന്നുകള്‍ വിദേശത്തേക്ക് കയറ്റി അയക്കുകയാണ്. എന്നാല്‍ കേന്ദ്രം സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. 

മറ്റ് രാജ്യത്തെ ജനങ്ങള്‍ക്ക് അഞ്ച് കോടി വാക്‌സിന്‍ വിതരണം ചെയ്തതിലെ ന്യായം എന്താണ്? ഞങ്ങള്‍ക്കുള്ളതെവിടെ? ഇന്ത്യക്കാര്‍ക്ക് എവിടെ? ഞങ്ങള്‍ക്ക് ആദ്യം കിട്ടേണ്ടതല്ലേ? നമുക്ക് ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് കൊടുക്കരുതെന്ന് അല്ല ഞാന്‍ പറയുന്നത്. എന്നാല്‍ നിങ്ങളുടെ കയ്യില്‍ ഇല്ലെങ്കില്‍ പ്രാധാന്യം ഇന്ത്യക്കാര്‍ക്കാകാണം. - അമരീന്ദര്‍ സിംഗ് പറഞ്ഞു.

കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവസരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. ഡെല്‍ഹിയുടെ പ്രശ്‌നമല്ല, മഹാരാഷ്ട്രയില്‍, മഹാരാഷ്ട്രയുടേതില്‍നിന്ന് വ്യത്യസ്തമാകും കേരളത്തില്‍. ഞങ്ങള്‍ തീരുമാനിക്കാം എവിടെയാണ് വാക്‌സിന്‍ ആവശ്യമെന്ന് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

News, National, India, New Delhi, Vaccine, Trending, Minister, Chief Minister, Punjab, Central Government, Criticism, COVID-19, Technology, Health, 'Not Saying Don't Export Vaccines, But India First': Amarinder Singh


രാജ്യം കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുകയും കോവിഡ് രോഗികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്രസര്‍കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അമരീന്ദര്‍ സിംഗ് വിമര്‍ശിച്ചത്.

Keywords: News, National, India, New Delhi, Vaccine, Trending, Minister, Chief Minister, Punjab, Central Government, Criticism, COVID-19, Technology, Health, 'Not Saying Don't Export Vaccines, But India First': Amarinder Singh

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?