കര്‍ഷക നേതാവ് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ആക്രമണം; പിന്നില്‍ ബിജെപിയാണെന്ന ആരോപണവുമായി രാകേഷ് ടികായത്
ജയ്പൂര്‍: (https://ift.tt/2OlX3gy) രാജസ്ഥാനിലെ അല്‍വാറില്‍ കര്‍ഷക നേതാവ് രാകേഷ് ടികായത് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ അക്രമം. വാഹനത്തിന് നേരെ വെടിവെച്ചെന്നും ഇതിന് പിന്നില്‍ ബി ജെ പിയാണെന്നും ടികായത് ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയിലായെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു.
രാജസ്ഥാനില്‍ വിവിധ സമര പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഹര്‍സോലിയില്‍ കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ടികായത്. അദ്ദഹത്തിന് നേരെ മഷിയേറുണ്ടായതായും അനുയായികള്‍ ആരോപിച്ചു.
കേന്ദ്ര സര്‍കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ടികായത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ സമരം തുടരുകയാണ്.
Powered by Info News For You

Comments
Post a Comment