രണ്ടേ രണ്ട് വാക്ക്: ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇവിഎം കണ്ടെത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷനെ നാണംകെടുത്തി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്



ന്യൂഡെല്‍ഹി: (https://ift.tt/39Ep4aD) രണ്ടേ രണ്ട് വാക്കില്‍ തെരഞ്ഞെടുപ്പ് കമീഷനെ നാണംകെടുത്തി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അസമിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇലക്ട്രോണിക് വോടിംഗ് മെഷീന്‍ (ഇ വി എം) കടത്തിക്കൊണ്ടുവരുന്ന വാര്‍ത്തയും വിഡിയോയും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷനെതിരെ രാഹുലിന്റെ ട്വീറ്റ്.

ഇലക്ഷന്‍ 'കമീഷന്‍' എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. മറ്റൊന്നും രാഹുല്‍ ട്വീറ്റില്‍ എഴുതിയിട്ടില്ല.

News, National, India, New Delhi, Rahul Gandhi, Social Media, Twitter, Election Commission, BJP, Assembly-Election-2021, Trending, With Two-Word Tweet, Rahul Gandhi Hits Out At Election Commission


അതേസമയം ബോഡോലാന്റ് പീപിള്‍സ് ഫ്രണ്ട് (ബി ജെ എഫ്) മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ അസം മന്ത്രിയും ബി ജെ പി നേതാവുമായ ഹിമന്ത ബിശ്വശര്‍മ്മയ്ക്ക് 48 മണിക്കൂര്‍ പ്രചാരണ നിരോധനം ഏര്‍പ്പെടുത്തിയത് പകുതിയായി കുറച്ചതും തെരഞ്ഞെടുപ്പ് കമീഷനെതിരെയുള്ള വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ദിവസവും, അവസാന ഘട്ടത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച ശര്‍മ്മയ്ക്ക് പ്രചാരണം നടത്താന്‍ കഴിയും.

ബി ജെ എഫ് എന്ന പാര്‍ടി ബി ജെപിയുടെ സഖ്യകക്ഷിയായിരുന്നുവെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് അസം തെരഞ്ഞെടുപ്പില്‍ പോരാടുകയാണ്. 

Keywords: News, National, India, New Delhi, Rahul Gandhi, Social Media, Twitter, Election Commission, BJP, Assembly-Election-2021, Trending, With Two-Word Tweet, Rahul Gandhi Hits Out At Election Commission

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?