ജാനകിയും നവീനും വീണ്ടും നൃത്തച്ചുവടുകളുമായി സോഷ്യല്‍മീഡിയ കീഴടക്കുന്നു

തൃശൂര്‍: (www.kvartha.com 09.04.2021) ജാനകി ഓംകുമാറും നവീന്‍ റസാഖും വീണ്ടും നൃത്തച്ചുവടുകളുമായി സോഷ്യല്‍മീഡിയ കീഴടക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വെറും 30 സെകന്റ് ദൈര്‍ഘ്യം വരുന്ന വീഡിയോയിലെ നൃത്തത്തിലൂടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ ഇരുവരും സോഷ്യല്‍മീഡിയയില്‍ വൈറലായത്. എന്നാല്‍ ജാനകിക്കും നവീനുമെതിരെ ഫെയ്‌സ്ബുക്കിലൂടെ ചിലര്‍ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. ഇരുവരുടെയും പേരിനൊപ്പമുള്ള റസാഖും ഓംകുമാറും എടുത്തുപറഞ്ഞും മതം അന്വേഷിച്ചുമാണ് പ്രചാരണം നടത്തിയത്. 

Thrissur, News, Kerala, Video, Dance, Social Media, Janaki and Naveen once again conquer social media with dance moves

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് കിടിലന്‍ മറുപടിയെന്ന പോലെ പുതിയ ഡാന്‍സ് വീഡിയോയുമായി നവീന്‍ റസാഖും ജാനകി ഓംകുമാറും വീണ്ടുമെത്തി. ക്ലബ് എഫ് എം സെറ്റില്‍ ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പാട്ടിന്റെ റീമിക്സിനൊപ്പമാണ് ഇരുവരും ഇത്തവണ ചുവടുവച്ചത്. പുതിയ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. 


Keywords: Thrissur, News, Kerala, Video, Dance, Social Media, Janaki and Naveen once again conquer social media with dance moves


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?