കാണാതായ മകളെ കണ്ടുപിടിക്കാന്‍ കൈക്കൂലി വേണമെന്ന് പോലീസ്; പിതാവ് ജീവനൊടുക്കി


ദേശീയം (www.evisionnews.co): കാണാതായ മകളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി വേണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ പിതാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മാ ചാന്ദ്പൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ശിശുപാലാണ്(45) ആത്മഹത്യ ചെയ്തത്.

ശിശുപാലിന്റെ 22കാരിയായ മകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 9ന് അന്‍ല പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബന്തി, മുകേഷ്, ദിനേശ് എന്നീ മൂന്ന് പേര്‍ മകളെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയതായി ശിശുപാല്‍ വ്യക്തമാക്കിയിരുന്നു. മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപ കൈക്കൂലി വേണമെന്നാണ് രാംനഗര്‍ പോലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള രാം രത്തന്‍ സിംഗ് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ശിശുപാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ രത്തന്‍ സിംഗ് ശിശുപാലിന്റെ ആത്മഹത്യക്കുറിപ്പ് വലിച്ചു കീറുകയും ചെയ്തു. പിന്നീട് ഗ്രാമവാസികള്‍ ഇയാളെ പിടികൂടെ പോലീസിന് കൈമാറുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടറെ ഔട്ട്പോസ്റ്റില്‍ നിന്ന് മാറ്റിയതായും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണം അന്വേഷണത്തിലാണെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാന്‍ പറഞ്ഞു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?