വീട്ടിൽ സൗകര്യമുള്ളയാളെ അവിടെ തന്നെ നിർത്തിയാണ് ചികിത്സിക്കാറുള്ളത്: മുഖ്യമന്ത്രിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചതിൽ യാതൊരു വിധ പ്രോടോകോൾ ലംഘനവും ഇല്ലെന്ന് കെ കെ ശൈലജ

കണ്ണൂർ: (www.kvartha.com 15.04.2021) വീട്ടിൽ സൗകര്യമുള്ളയാളെ അവിടെ തന്നെ നിർത്തിയാണ് ചികിത്സിക്കാറുള്ളത് മുഖ്യമന്ത്രിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചതിൽ യാതൊരു വിധ പ്രോടോകോൾ ലംഘനവും ഇല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വി മുരളീധരൻ പറയുന്നതിന് എന്തടിസ്ഥാനം എന്ന് അറിയില്ല. വീട്ടിലും മുഖ്യമന്ത്രി ക്വാറന്റീനിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

News, COVID19, COVID-19, Kannur, Health Minister, KK shailaja, Chief Minister, Pinarayi Vijayan, V.Muraleedaran, Kerala, State, Top-Headlines,

ടെസ്റ്റ് ചെയ്ത് പോസിറ്റീവായപ്പോഴാണ് മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ നിന്ന് വിട്ടയച്ചപ്പോൾ ടെസ്റ്റ് ചെയ്തിരുന്നു, നെഗറ്റീവായിരുന്നു ഫലമെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കോവിഡ് വാക്സീൻ ക്ഷാമത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ വാക്സീനുകൾ ലഭിക്കേണ്ടതുണ്ട്. വാക്സീനുകൾ ലഭിച്ചില്ലെങ്കിൽ മാസ് വാക്സീനേഷൻ മുടങ്ങാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Keywords: News, COVID19, COVID-19, Kannur, Health Minister, KK shailaja, Chief Minister, Pinarayi Vijayan, V.Muraleedaran, Kerala, State, Top-Headlines, KK Shailaja said that there was no violation of protocol in discharge the Chief Minister from the hospital.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?