കട്ടപ്പനയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കട്ടപ്പന: (www.kvartha.com 08.04.2021) കട്ടപ്പനയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് സംശയം.
ബുധനാഴ്ച ജോര്‍ജ് മുകളിലത്തെ നിലയിലും ചിന്നമ്മ താഴത്തെ നിലയിലുമായിരുന്നു കിടന്നിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭാര്യയെ ജോര്‍ജ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിന്നമ്മയുടെ കഴുത്തിലെ മാല ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kattappana, News, Kerala, Death, Found Dead, Police, Robbery, Woman, Housewife found dead in Kattappana
Powered by Info News For You

Comments
Post a Comment