എന്ത് കൊണ്ട് കേരളം അതിഥി തൊഴിലാളികളുടെ പ്രിയ താവളമാവുന്നു; പഠനം പറയുന്നതിങ്ങനെ

 തിരുവനന്തപുരം: (www.kvartha.com 21.04.2021) അതിഥി തൊഴിലാളികളുടെ ഇഷ്ട കേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. ലോക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്ത അതിഥി തൊഴിലാളികളിൽ ഭൂരിഭാഗം പേരും കേരളത്തിൽ നിന്നുള്ളവരായിരുന്നു. അവരിൽ മിക്കവരും കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്ത് കൊണ്ടാണ് അതിഥി തൊഴിലാളികൾക്ക് കേരളം അത്രമേൽ പ്രിയപ്പെട്ടതാവുന്നത്. ഇക്കാര്യത്തിൽ കൊച്ചി ആസ്ഥാനമായുള്ള സെന്റർ ഫോർ സോഷ്യോ ഇകണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് നടത്തിയ പഠനം ശ്രദ്ധേയമാവുകയാണ്.

                                                                            
Kerala, Thiruvananthapuram, News, Workers, Other state worker, Study, Why Kerala is a favorite destination for guest workers; studies says thus


കേരളത്തിലെ ഉയർന്ന വേതനമാണ് ഏറ്റവും പ്രധാനമെന്ന് പഠനം വ്യക്തമാക്കുന്നു. 2018 ഡിസംബറിൽ ഗ്രാമപ്രദേശങ്ങളിൽ കാർഷിക തൊഴിലുകൾ ചെയ്യുന്ന ഒരു പുരുഷ തൊഴിലാളിക്ക് ലഭിക്കുന്ന ദിവസ വേതനത്തിന്റെ ദേശീയ ശരാശരി 321 രൂപയാണ്. എന്നാൽ കേരളത്തിൽ ഇത് 767 രൂപയാണ്. ഗുജറാത്തിൽ  പ്രതിദിനം ഏകദേശം 265 രൂപയും ത്രിപുരയിൽ ഇത് 270 രൂപയും പശ്ചിമ ബംഗാളിൽ 329 രൂപയും  ഉത്തർപ്രദേശിൽ 247 രൂപയും ഒഡീഷയിൽ 239 രൂപയുമാണ് ശമ്പളം ലഭിക്കുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഒരു നിര്‍മാണ തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി 839.1 രൂപയാണ്. 670.1 രൂപ മറ്റുള്ള ജോലി ചെയ്താല്‍ ലഭിക്കും. കണക്ക് പ്രകാരം രാജ്യത്ത് ത്രിപുരയിലാണ് കൃഷിപ്പണിക്ക് മറ്റ് പണികളേക്കാള്‍ കൂലി ലഭിക്കുന്നത്. അവിടെ നിര്‍മാണ തൊഴിലാളിക്ക് ശരാശരി ദിവസക്കൂലി 250 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവര്‍ക്ക് ഇത് 270 രൂപയാണ്. മറ്റ് ജോലി ചെയ്യുന്നവര്‍ക്ക് ത്രിപുരയില്‍ 250 രൂപയാണ് ലഭിക്കുന്നത്.

അയൽസംസ്ഥാങ്ങളായ തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള കുടിയേറ്റം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഭൂമിശാസ്ത്രപരമായി വിദൂരത്തുള്ള വടക്ക്, വടക്കുകിഴക്കൻ, കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിനാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്നും പഠനം പറയുന്നു. രണ്ട് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന്റെ ഒഴുക്ക് 1960 ൽ ആരംഭിച്ച് 1990 വരെ കൂടിക്കൊണ്ടിരുന്നു. എന്നാൽ 1990 കളുടെ രണ്ടാം പകുതിയിൽ വടക്ക്, കിഴക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ വരവ് ഉണ്ടായി. 

കേരളത്തിലെ നഗരവൽക്കരണത്തിന്റെ വേഗതയും, തൊഴിൽ അവസരങ്ങൾ പരസ്‌പരം കൈമാറുന്നതും, സ്ത്രീ സുരക്ഷയും തൊഴിലാളികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന മറ്റ് പ്രധാന ഘടകങ്ങളാണ്. കുടിയേറ്റ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ നൽകുന്നതിന് കേരള സർകാർ സ്വീകരിച്ച നടപടികൾ അവരെ ആകർഷിക്കുന്നതിൽ വലിയ ഘടകമായിരുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടി.


Keywords: Kerala, Thiruvananthapuram, News, Workers, Other state worker, Study, Why Kerala is a favorite destination for guest workers; studies says thus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?