ഹയർ സെകൻഡറി പ്രാക്ടികൽ പരീക്ഷകൾ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മാറ്റണം: മനുഷ്യാവകാശ കമീഷൻ അടിയന്തര റിപോർട് തേടി

തിരുവനന്തപുരം: (www.kvartha.com 23.04.2021) ഹയർ സെകൻഡറി പ്രാക്ടികൽ പരീക്ഷകൾ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അടിയന്തരമായി വിശദീകരണം സമർപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഏപ്രിൽ 28 നാണ് പ്ലസ്ടു പ്രാക്ടികൽ പരീക്ഷകൾ ആരംഭിക്കുന്നത്.

സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് വിഷയങ്ങൾക്ക് പ്രാക്ടികൽ പരീക്ഷയുണ്ട്. പതിവായുള്ള പ്രാക്ടികലിന് പുറമേ ഇക്കുറി കണക്കിനും പ്രായോഗിക പരീക്ഷയുണ്ട്. പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുള്ള സ്കൂൾ ലാബുകൾ പങ്കിടുന്നത് രോഗവ്യാപന സാധ്യതക്ക് കാരണമാകുമെന്നാണ് പരാതി.

News, Thiruvananthapuram, Examination, Education, Kerala, COVID- 19, Corona, School,

സാധാരണ തിയറി പരീക്ഷക്ക് മുമ്പാണ് പ്രായോഗിക പരീക്ഷകൾ നടത്താറുള്ളത്. മാർചിൽ നടക്കേണ്ട എഴുത്തു പരീക്ഷ ഏപ്രിലിലേക്ക് മാറ്റിയതോടെയാണ് പ്രായോഗിക പരീക്ഷയും വൈകിയത്. ലാബുകളിൽ സാമൂഹിക അകലം പ്രായോഗികമല്ലെന്ന് വിദ്യാർഥികളും രക്ഷകർത്താക്കളും പരാതി ഉന്നയിച്ചു.

പ്രായോഗിക പരീക്ഷ നടത്തുന്ന അധ്യാപകർ ഒന്നിലധികം കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഇതും രോഗ വ്യാപനത്തിന് കാരണമാകുമെന്ന് പരാതിയുണ്ട്.

Keywords: News, Thiruvananthapuram, Examination, Education, Kerala, COVID- 19, Corona, School, Higher secondary practical examinations should be changed in the context of covid spread.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?