കോവിഡ് ബാധയുടെ ഗുരുതരമായ ലക്ഷണങ്ങളൊന്നും ഇല്ലാത്ത സെലിബ്രിറ്റികളും ക്രികെറ്റ് താരങ്ങളും പ്രധാന ആശുപത്രികളിലെ കിടക്കകള്‍ കയ്യേറുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി


മുംബൈ: (https://ift.tt/2QnTEyc) സെലിബ്രിറ്റികളും ക്രികെറ്റ് താരങ്ങളും ആശുപത്രികളിലെ കിടക്കകള്‍ കയ്യേറുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി. കോവിഡ് ബാധയുടെ ഗുരുതരമായ ലക്ഷണങ്ങളൊന്നും ഇല്ലാത്ത ഇവര്‍ പ്രധാന ആശുപത്രികളിലെ കിടക്കകള്‍ 'കയ്യേറി'യിരിക്കുകയാണെന്ന ആക്ഷേപവുമായാണ് മഹാരാഷ്ട്ര ടെക്സ്റ്റൈല്‍ മന്ത്രി അസ്ലം ഷെയ്ഖ് എത്തിയത്. ഇത് ഒഴിവാക്കിയിരുന്നെങ്കില്‍ അടിയന്തര ചികിത്സ ആവശ്യമുള്ള മറ്റു കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ സംസ്ഥാനത്തിന് കഴിയുമായിരുന്നു എന്ന് മന്ത്രി പറഞ്ഞു. 

News, National, India, Mumbai, Hospital, Health, Maharashtra, Minister, Sports, Cricket, Players, COVID-19, Trending, Some Celebs Occupied Beds Despite Mild Symptoms: Maharashtra Minister


സിനിമാ മേഖലയിലെ വ്യക്തികളും ക്രികെറ്റ് താരങ്ങളുമാണ് പ്രധാന സ്വകാര്യ ആശുപത്രികളിലെ കിടക്കകള്‍ കൂടുതല്‍ കാലം കൈവശം വയ്ക്കുന്നതെന്ന് മുംബൈയുടെ ചുമതലയുള്ള മന്ത്രി കൂടിയായ ഷെയ്ഖ് ആരോപിച്ചു. ചിലര്‍ക്കു നേരിയ ലക്ഷണങ്ങളുണ്ടായിരുന്നു, ലക്ഷണങ്ങളില്ലാത്തവരുമുണ്ട്. എന്നാല്‍ ഇവര്‍ സ്വയം സ്വകാര്യ ആശുപത്രികളില്‍ പ്രവേശനം നേടുകയും കൂടുതല്‍ കാലം കിടക്കകള്‍ കൈവശം വയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഇവര്‍ ആശുപത്രികളില്‍ പ്രവേശനം നേടുന്നത് ഒഴിവാക്കിയിരുന്നെങ്കില്‍, അടിയന്തര ചികിത്സ ആവശ്യമുള്ള മറ്റു കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ സംസ്ഥാനത്തിന് കഴിയുമായിരുന്നു - മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ, കിടക്കകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണു മഹാരാഷ്ട്ര സര്‍കാര്‍. അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍ മുംബൈയില്‍ മൂന്ന് ജംബോ കോവിഡ് ആശുപത്രികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: News, National, India, Mumbai, Maharashtra, Minister, Sports, Cricket, Hospital, Health, Players, COVID-19, Trending, Some Celebs Occupied Beds Despite Mild Symptoms: Maharashtra Minister

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?