കേരള സര്‍വകലാശാലയില്‍ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ അവസാന വര്‍ഷ ഡിഗ്രി പരീക്ഷ: വ്യാപക പരാതിയുമായി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: (https://ift.tt/39zMPR3) കേരള സര്‍വകലാശാലയില്‍ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ അവസാന വര്‍ഷ ഡിഗ്രി പരീക്ഷ നടത്തുന്നതില്‍ വ്യാപക പരാതിയുമായി വിദ്യാര്‍ത്ഥികള്‍. ഡിഗ്രി വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞത് മാര്‍ച് പതിനെട്ടിനാണ്. പിന്നാലെയാണ് ആറാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം പതിനഞ്ച് മുതല്‍ നടത്താന്‍ കേരള സര്‍വകലാശാല തീരുമാനിച്ചത്.
ഇതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കിട്ടുന്നത് ഒരു മാസത്തില്‍ താഴെ മാത്രം സമയം. ഈ ചുരുങ്ങിയ കാലയളവില്‍ വേണം പ്രോജക്ടും ലാബ് പരീക്ഷകള്‍ക്കുമടക്കം തയ്യാറാവാന്‍.
സാങ്കേതികമായി ആറാം സെമസ്റ്റര്‍ ഡിസംബറില്‍ തുടങ്ങിയതാണ്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ സജീവമായിരുന്നില്ലെന്നും സിലബസ് പൂര്‍ത്തിയായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് സര്‍വകലാശാല അധികൃതരെ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടിയുണ്ടായില്ലെന്നാണ് ആരോപണം.
Powered by Info News For You

Comments
Post a Comment