കോവിഡ് നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊലീസിനെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി, നിയമ ലംഘകർക്കെതിരെ കർശന നടപടികൾ
കാസർകോട്: (www.kasargodvartha.com 16.04.2021) ജില്ലയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന തോതിലാണെന്നും ഇതിനെ പ്രതിരോധിക്കുന്നതിനായി ജനങ്ങളെ ബോധവത്‌കരിക്കാൻ പൊലീസിനെ നിയോഗിക്കുമെന്നും ജില്ലാ പോലീസ് മേധാവി പി ബി രാജീവ് അറിയിച്ചു. രണ്ടാഴ്ചക്കാലം ഡ്രൈവ് നടത്തും. ജില്ലയിലെ 50 ശതമാനം പൊലീസ് ഉദ്യോഗസ്ഥരെ ജംഗ്‌ഷനുകൾ, ബസ് സ്റ്റാൻഡുകൾ, റയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ആളുകൾ കൂടുന്നയിടങ്ങളിൽ നിയോഗിച്ച് കോവിഡ് നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.
മാസ്‌ക്, സാമൂഹ്യ അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. മാളുകൾ, ഹോടെൽ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ ആളുകൾ കൂടുന്നയിടങ്ങളിൽ പരമാവധി ആളുകളെ കുറയ്ക്കാൻ നടപടികൾ സ്വീകരിക്കും. അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധനകൾ നടത്തും. ജില്ലയ്ക്ക് പുറത്ത് പോകുന്നവർ പരമാവധി ഇവിടെ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കും. ആരാധനാലയങ്ങളിൽ ആളുകളെ കുറക്കാനും ചെറിയ കുട്ടികളെ കയറ്റാതിരിക്കാനും നിർദേശം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നഗരത്തിലെ കടകളിൽ കയറി നിർദേശങ്ങൾ പാലിക്കാൻ ബോധവത്കരണം നടത്തി. നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ നടപടികൾ സ്വീകരിക്കുമെന്നും ഷോപിന്റെ ലൈസൻസ് റദ്ദാക്കാൻ മേലധികാരികൾക്ക് റിപോർട് നൽകുമെന്നും താക്കീതും നൽകി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പ്രദീപ് എ വി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. നിർദേശങ്ങളുമായി പൊലീസ് നഗരത്തിൽ അനൗൺസ്‌മെന്റും നടത്തി.
Keywords: Kasaragod, Kerala, News, District, COVID-19, Mask, Fine, Bus stand, Check-post, Police, Special-squad, District police chief says police will be deployed to ensure compliance with Covid instructions.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment