സുപ്രീംകോടതി ജഡ്ജി മോഹന്‍ എം ശാന്തനഗൗഡര്‍ അന്തരിച്ചു
ന്യൂഡെല്‍ഹി: (https://ift.tt/3tJaBC6) സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ (62) ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഞായറാഴ് പുലര്‍ച്ചെ 12.30ഓടെ ആരോഗ്യനില വഷളായതോടെ മരണത്തിന് കീഴടങ്ങി. 2016ല്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1958 മെയ് അഞ്ചിന് കര്‍ണാടകയിലായിരുന്നു ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡറുെട ജനനം. നിയമപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം, 1980 സെപ്റ്റംബര്‍ അഞ്ചിന് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2003 മെയ് 12ന് കര്‍ണാടക ഹൈകോടതി അഡീഷണല്‍ ജഡ്ജിയായി.
2004 സെപ്്റ്റംബറില്‍ സ്ഥിര ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. തുടര്‍ന്ന് കേരള ഹൈകോടതിയിലെത്തിയ അദ്ദേഹം, 2016 ആഗസ്റ്റ് ഒന്നിന് ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. 2016 സെപ്റ്റംബര്‍ 22ന് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തി. 2017 ഫെബ്രുവരി 17നാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്.
2019ല്‍ കര്‍ണാടക നിയമസഭയില്‍ നിന്ന് എം എല്‍ എമാരെ അയോഗ്യരാക്കിയ സ്പീകറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ശാന്തനഗൗഡര്‍ പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചില്‍ അംഗമായിരുന്നു അദ്ദേഹം.
സുപ്രീം കോടതി ജഡ്ജി മോഹന്‍ എം. ശാന്താന ഗൗഡറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
കേരള ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയുമായ മോഹന്‍ എം ശാന്താന ഗൗഡറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
നീതിനിര്‍വഹണ രംഗത്ത് തന്റേതായ സംഭാവനകള്‍ നല്‍കിയ ന്യായാധിപനായിരുന്നു അദ്ദേഹം. അഭിഭാഷകരുമായും സഹ ജഡ്ജിമാരുമായും നല്ല ബന്ധം പുലര്‍ത്തി കോടതികളില്‍ അദ്ദേഹം നേതൃപരമായ പങ്കുഹിച്ചുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment