കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുക്കുന്നത്: രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി
കണ്ണൂർ: (www.kvartha.com 02.04.2021) കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുക്കുന്നത്. ഇരട്ട വോട് വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരട്ട വോടുണ്ടെങ്കിൽ കമീഷൻ അത് കണ്ടെത്തി തിരുത്തുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രാദേശികതലത്തിൽ അപാകതകൾ കണ്ടെത്താനും തിരുത്താനും ഇടത് പക്ഷം ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു.
ഡാറ്റാ സുരക്ഷിതത്വം സ്വകാര്യത എന്നിവ വിളിച്ചു പറഞ്ഞയാൾ ഇപ്പോൾ സ്വീകരിച്ച നടപടി എന്താണെന്നും പരാജയ ഭീതി ഉണ്ടാകുമ്പോൾ ഇത്തരം കാര്യങ്ങളുമായി പുറപ്പെടാമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കുന്ന നിലപാട് ആയി ഇതെന്നും കോവിഡ് രോഗ വിശകലനത്തിന് ഡാറ്റാ ശേഖരിച്ചപ്പോൾ വിമർശിച്ചത് പ്രതിപക്ഷ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലര ലക്ഷം പേരെ കള്ളവോടർമാരായി പ്രതിപക്ഷ നേതാവ് ചിത്രീകരിക്കുന്നു. ഇരട്ട സഹോദരങ്ങളെ അടക്കമാണ് ഇങ്ങനെ കള്ളവോടർമാരാക്കിയതെന്ന് ആരോപിച്ച പിണറായി വിജയൻ. പ്രതിപക്ഷ നേതാവിൻ്റെ വീട്ടിൽ തന്നെ കള്ളവോട് ഉണ്ടായില്ലേയെന്നും ചോദിച്ചു.
കേരളത്തിൽ ബിജെപിക്ക് സ്വപ്നം കാണാനാവാത്ത തിരിച്ചടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു തരം വർഗീയതിയും കേരളത്തിൽ നിലനിൽക്കില്ലെന്നും കോലീബി എന്ന പരസ്യ സഖ്യത്തെ നിലം തൊടാതെ നാടുകടത്തിയത് കേരളത്തിന്റെ മതേതര മനസ്സാണെന്നും പറഞ്ഞു.
Keywords: News, Assembly Election, Assembly-Election-2021, Election, Voters, Kannur, Pinarayi Vijayan, Chief Minister, Ramesh Chennithala, Criticism, Politics, Political party, Kerala, State, Top-Headlines, Chief Minister criticizes Ramesh Chennithala.
Powered by Info News For You

Comments
Post a Comment