കോഴിക്കോട് റെയില്‍ പാളത്തില്‍ വിള്ളല്‍; ഒഴിവായത് വന്‍ അപകടം


കോഴിക്കോട് (www.evisionnews.co): കടലുണ്ടിക്കും മണ്ണൂര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍. നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വന്‍ അപകടമാണ് ഒഴിവായതെന്ന് പൊലീസ് പറഞ്ഞു. പാളത്തിലെ വിള്ളല്‍ ഉടന്‍ പരിഹരിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് നാട്ടുകാര്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ട് പൊലീസ് സ്റ്റേഷനിലും റെയില്‍വെ സ്റ്റേഷനിലും വിളിച്ചത്. ഉടന്‍ ഈ പാളത്തിലൂടെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. ഒരു ട്രാക്കിലൂടെ ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്. ട്രെയിനുകളുടെ സമയക്രമത്തില്‍ രാവിലെ അല്‍പം കാലതാമസം ഉണ്ടായേക്കാം. ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?