പാനൂര്‍ മേഖലയിലുണ്ടായ അക്രമ സംഭവം; മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍


കണ്ണൂര്‍: (https://ift.tt/2PDnnn4) പാനൂര്‍ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍. വിലാപയാത്രയില്‍ പങ്കെടുത്ത പത്ത് ലീഗ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ ഉള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി ചൊക്ലി പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം പെരിങ്ങത്തൂരില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്‌കാരത്തിനായി പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ബുധനാഴ്ച രാത്രി പാനൂര്‍ മേഖലയില്‍ സി പി എം ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്നാണ് വിലാപയാത്രയില്‍ പങ്കെടുത്ത ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. 

News, Kerala, State, Kannur, Muslim-League, Attack, Police, Police, Custody, Dead Body, CPM, Murder, Violence in Panur; Muslim League activists in police custody


സി പി എം പെരിങ്ങളം ലോകെല്‍ കമിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമിറ്റി ഓഫിസ് എന്നിവ ആക്രമിക്കപ്പെട്ടു. പ്രദേശത്തെ ബസ് ഷെല്‍ടറും ആക്രമിച്ചു. നിരവധി വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

Keywords: News, Kerala, State, Kannur, Muslim-League, Attack, Police, Police, Custody, Dead Body, CPM, Murder, Violence in Panur; Muslim League activists in police custody

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?