ഇരട്ടവോടുകള്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടിപ്രകാരം കേസ്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടികാറാം മീണ
തിരുവനന്തപുരം: (https://ift.tt/2OlX3gy) ഇരട്ടവോടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ കേസ്. ഇരട്ടവോട് തടയാന്‍ നടപടി പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടികാറാം മീണ. ഒന്നിലധികം വോടുകള്‍ ആരെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കും.
ഇരട്ടവോടുള്ളവരുടെ പട്ടിക തയാറാക്കി പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കും. പട്ടികയിലുള്ളവര്‍ വോടു ചെയ്യാനെത്തിയാല്‍ വിരലടയാളം പതിപ്പിക്കുകയും സാക്ഷ്യപത്രം വാങ്ങുകയും വേണം. എല്ലാ വോടര്‍മാരുടെയും കൈവിരലിലെ മഷി ഉണങ്ങിയ ശേഷം മാത്രമേ പോളിങ് ബൂതിനു പുറത്തേക്ക് പോകാന്‍ അനുവദിക്കാവൂ. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്കും വരാണാധികാരികള്‍ക്കും കൈമാറി.
Powered by Info News For You

Comments
Post a Comment