ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം കോവിഡ് വാക്സിന്‍ കൈമാറി ഇന്ത്യ; ഉദാരതയ്ക്ക് നന്ദി അറിയിച്ച് സൈനിക മേധാവി


ധാക്ക: (https://ift.tt/39U2A5o) ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം വാക്സിന്‍ നല്‍കി ഇന്ത്യ. ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ എം എം നരവനെയാണ് അവിടുത്തെ സൈനികമേധാവിയായ ജനറല്‍ അസീസ് അഹമ്മദിന് വാക്സിന്‍ കൈമാറിയത്. വാക്സിന്‍ കൈപ്പറ്റിയ ബംഗ്ലാദേശ് സൈനിക മേധാവി ഇന്ത്യയുടെ ഉദാരതയ്ക്ക് നന്ദി അറിയിച്ചു. 

സൈനിക മേധാവികളുടെ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഭാവിയില്‍ വേണ്ട സഹകരണത്തെക്കുറിച്ചുമെല്ലാം ചര്‍ചയുണ്ടായതാണ് റിപോര്‍ടുകള്‍ നല്‍കുന്ന സൂചന. 

'ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍' സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ആര്‍മി പൈലറ്റുമാര്‍ക്കുള്ള പരിശീലനം, ഡിഫന്‍സ് വിദഗ്ധരേയും പരിശീലകരെയും കൈമാറ്റം ചെയ്യുന്ന വിഷയങ്ങള്‍, പ്രതിരോധരംഗത്തെ പരസ്പര സഹകരണം എന്നിവയെല്ലാം ചര്‍ചയായി എന്നാണ് 'ധാക്ക ട്രിബ്യൂണ്‍' റിപോര്‍ട് ചെയ്യുന്നത്. 
News, World, International, Bangladesh, Soldiers, COVID-19, Vaccine, Technology, Trending, Business, Finance, India Gifts Over 1 Lakh Covid Vaccines To Bangladesh Army



രോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ നയപരമായ പരിഹാരം കാണുന്നതിന് ഇന്ത്യ ബംഗ്ലാദേശിനെ പിന്തുണയ്ക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ജനറല്‍ അസീസ് പ്രതീക്ഷിക്കുന്നതായും റിപോര്‍ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സൈനിക മേധാവിയുടെ ക്ഷണപ്രകാരമാണ് ജനറല്‍ നരവനെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കകമാണ് കരസേനാ മേധാവിയും അവിടെ എത്തിയിരിക്കുന്നത്.

Keywords: News, World, International, Bangladesh, Soldiers, COVID-19, Vaccine, Technology, Trending, Business, Finance, India Gifts Over 1 Lakh Covid Vaccines To Bangladesh Army

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?