കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് മസ്ജിദുന്നബവിയില്‍ പ്രവേശനമില്ല


സൗദി (www.evisionnews.co): റമസാനെ സ്വീകരിക്കുന്നതിനായി മക്കയിലും മദീനയിലും ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. അനുമതിപത്രമില്ലാതെ മക്കയിലെ ഹറം പള്ളിയിലെത്തുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിനെടുക്കാത്തവര്‍ക്ക് മദീനയിലെ മസ്ജിദുന്നബവിയിലേക്കും പ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

പെര്‍മിറ്റില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവര്‍ക്ക് 10,000 റിയാലും, നമസ്‌കരിക്കാന്‍ എത്തുന്നവര്‍ക്ക് 1,000 റിയാലുമാണ് പിഴ ചുമത്തുക. കോവിഡ് അവസാനിച്ച് ജനജീവിതം സാധാരണ നിലയിലെത്തുന്നത് വരെ ഈ സ്ഥിതി തുടരും. ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പ് വഴിയാണ് ഹറമുകളില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റുകള്‍ നല്‍കുന്നത്. കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും, ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവര്‍ക്കും, ആറ് മാസത്തിനിടെ കോവിഡ് ഭേദമായവര്‍ക്കും മാത്രമേ അനുമതി ലഭിക്കൂ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?