ഉന്നാവ് ബലാത്സംഗക്കേസ് പ്രതിയുടെ ഭാര്യയെ യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം ബിജെപി പിന്‍വലിച്ചു
ലഖ്‌നൗ: (https://ift.tt/3wO9jHV) ഉന്നാവ് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ എം എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ഭാര്യ സംഗീത സെന്‍ഗാറിനെ യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം ബി ജെ പി പിന്‍വലിച്ചു. അവരെ പിന്‍വലിക്കുന്നതായി സംസ്ഥാന ബി ജെ പി പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങാണ് അറിയിച്ചത്. ഏപ്രില്‍ 26നാണ് ഉന്നാവില്‍ തെരഞ്ഞെടുപ്പ്.
ഫതേപൂര്‍ ചൗരാസിയിലെ 22ാം വാര്‍ഡില്‍നിന്ന് ജില്ല പഞ്ചായത്തിലേക്ക് സംഗീതയെ മത്സരിപ്പിക്കാനായിരുന്നു പാര്‍ടി നീക്കം. നേരത്തെ ജില്ല പഞ്ചായത്ത് അധ്യക്ഷയായിരുന്നു സംഗീത സെന്‍ഗാര്‍. എന്നാല്‍ ഇവരുടെ പേരടങ്ങിയ പട്ടിക പുറത്തുവിട്ടപ്പോള്‍തന്നെ വിവാദമായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 2019 ഡിസംബര്‍ 20ന് ഡെല്‍ഹി കോടതി കുല്‍ദീപ് സെന്‍ഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ സെന്‍ഗാറിന്റെ എം എല്‍ എ സ്ഥാനം റദ്ദാക്കി.
Powered by Info News For You

Comments
Post a Comment