സിപിഎം-കോൺഗ്രസ് സംഘർഷം: കായംകുളത്ത് ഒരു കോൺഗ്രസ് പ്രവർത്തകന് കൂടി വെട്ടേറ്റു
ആലപ്പുഴ: (www.kvartha.com 07.04.2021) ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷങ്ങൾക്കിടെ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സൽ, പുതുപ്പള്ളി സ്വദേശി സുരേഷ്, എന്നിവർക്ക് വെട്ടേറ്റത്. പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് കായംകുളത്തും ഹരിപ്പാടും സംഘർഷമുണ്ടായത്. ആദ്യത്തെ ആക്രമണത്തിലാണ് അഫ്സലിന് വെട്ടേൽക്കുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നൗഫൽ എന്നയാൾക്കും ആക്രമണത്തിൽ പരിക്കേറ്റു. തലയ്ക്ക് വെട്ടേറ്റ അഫ്സലിനെ വണ്ടാനം മെഡി.കോളജിലേക്ക് മാറ്റി.
ഈ സംഭവത്തിന് പിന്നാലെയാണ് കായംകുളം പുതുപ്പള്ളി സ്വദേശി സുരേഷിന് നേരെ ആക്രമണമുണ്ടായത്. കൈക്ക് വെട്ടേറ്റ സുരേഷിനെ കായംകുളം താലൂകാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും ആറാട്ടുപുഴ മണ്ഡലം പ്രസിഡൻ്റ് രജീഷിനും പരിക്കേറ്റിരുന്നു.
പരാജയ ഭീതിയിൽ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
Keywords: News, Assembly Election, Assembly-Election-2021, Alappuzha, Stabbed, CPM, Congress, Kerala, State, Top-Headlines, CPM-Congress clash: The Congress worker Stabbed.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment