യുവാവിനെ കടവരാന്തയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, ദൃശ്യങ്ങൾ സിസിടിവിയിൽ
ബേക്കൽ: (www.kasargodvartha.com 15.04.2021) യുവാവിനെ കടവരാന്തയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയാണ് മരിച്ചത്. തീരദേശ പാതയിൽ കോട്ടിക്കുളത്താണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.
< !- START disable copy paste -->
Powered by Info News For You
കൊലപാതകമെന്ന് സംശയം ഉയർന്നതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത കടയിലെ സി സി ടി വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒരു യുവാവ് മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയി വരാന്തയിൽ ഇടുന്നതിൻ്റെ സിസിടിവി ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്.
മൃതദേഹത്തിൽ പലയിടത്തും മുറിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. ബേക്കൽ സി ഐയുടെയും എസ് ഐയുടെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പൊലീസ് നായയെയും ഫോറൻസിക് വിദഗ്‌ധരെയും എത്തിച്ച് പരിശോധന നടത്തും.

Keywords: Bekal, News, Youth, Death, Murder, Kerala, Kasaragod, Karnataka, Forensic-enquiry, Young man found dead under mysterious circumstances infront of shop; Suspicion of murder, footage on CCTV.
Powered by Info News For You

Comments
Post a Comment