ഫ്ലാറ്റിൽ നിന്നും ലഭിച്ച രക്തക്കറ വൈഗയുടേതെന്ന് സ്ഥിരീകരിച്ചു: ഡിഎൻഎ പരിശോധന ഫലം കിട്ടി

കൊച്ചി: (www.kvartha.com 22.04.2021) വൈഗ കൊലക്കേസിൽ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽനിന്ന് ലഭിച്ച രക്തക്കറ വൈഗയുടേതാണെന്ന് തെളിഞ്ഞു. ഡിഎൻഎ പരിശോധന ഫലം അന്വേഷണ സംഘത്തിന് കിട്ടി. ഫ്ലാറ്റിൽവച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ വൈഗയുടെ മൂക്കിൽനിന്ന് വന്ന രക്തമാണിതെന്ന് അറസ്റ്റിലായ പിതാവ് സനുമോഹൻ പൊലീസിന് മൊഴി നൽകിയിരുന്നു. സനുമോഹനെ കോയമ്പത്തൂരിലെത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. സനുമോഹൻ കോയമ്പത്തൂരിൽ വച്ച് വിറ്റ വാഹനത്തിലും പരിശോധന നടത്തി. കാർ അടുത്ത ദിവസം കൊച്ചിയിലെത്തിക്കും.

News, Kerala, State, Top-Headlines, Kochi, Murder, Police, Case,

സനുമോഹനെ അന്വേഷണ സംഘം ബെംഗളൂറിലും ഗോവയിലും തെളിവെടുപ്പിനായി കൊണ്ടുപോകും. ഇവിടങ്ങളിൽ സനുമോഹൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പറയുന്ന മൊഴികൾ സത്യമാണോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. എന്നാൽ വൈഗയുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് എങ്ങനെയാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമാക്കാനായിട്ടില്ല.

Keywords: News, Kerala, State, Top-Headlines, Kochi, Murder, Police, Case, Vaiga Murder case: probe continues.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?