തീരദേശ റോഡിന്റെ ശോചനീയാവസ്ഥ; ഓടോറിക്ഷ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
വലിയപറമ്പ്: (www.kasargodvartha.com 14.04.2021) പടന്ന കടപ്പുറം മുതൽ വലിയപറമ്പ് പാലം വരെയുള്ള തീരദേശ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഏപ്രിൽ 16 മുതൽ വലിയപറമ്പിലെ ഓടോറിക്ഷ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നത് വരെ ഓടോറിക്ഷ സെർവീസ് ഉണ്ടാവില്ലെന്നും, ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന ഡീസൽ വിലയിലും പൊട്ടിപ്പൊളിഞ്ഞ റോഡിൽ കൂടിയുള്ള സെർവീസിലും പൊറുതിമുട്ടിയാണ് ഈ തീരുമാനമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
തകർന്ന റോഡിൽ കൂടിയുള്ള ഓട്ടം കാരണം ഓടോറിക്ഷകൾക്ക് അറ്റകുറ്റപ്പണികൾ കൂടിവരുന്നതായും, ഇതുമൂലം കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കാൻ ബുദ്ധിമുട്ടുകയാണെന്നും തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ഒരു വർഷക്കാലമായി നിരവധി പ്രതിഷേധ സമരങ്ങൾ നടത്തിയെങ്കിലും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ മുന്നോട്ടുവന്നില്ലെന്നാണ് ഇവരുടെ പരാതി.
ഒന്നര മാസം മുമ്പ് റോഡിന്റെ മുകളിൽ ബോളർ ഇറക്കിയെന്നല്ലാതെ അതിനുശേഷം മറ്റുപ്രവൃത്തികൾ നടന്നില്ലെന്നും കരാറുകാരൻ ജനങ്ങളെയും ഭരണസമതികളെയും വഞ്ചിക്കുകയാണെന്നും തൊഴിലാളികൾ പറഞ്ഞു. അതു കൊണ്ടു ഏപ്രിൽ 16 മുതൽ നടക്കുന്ന സമരവുമായി യാത്രക്കാർ സഹകരിക്കണമെന്നും സംയുക്ത ഓടോറിക്ഷ തൊഴിലാളി യൂണിയൻ വലിയപറമ്പ് യുണിറ്റ് കമിറ്റി അഭ്യർഥിച്ചു.
< !- START disable copy paste -->
Powered by Info News For You

Keywords: Valiyaparamba, Kasaragod, Kerala, Road, Auto-rickshaw, Strike, News, Top-Headlines, Deplorable condition of coastal road; Autorickshaw workers go on strike.
Powered by Info News For You

Comments
Post a Comment