പറഞ്ഞ വാക്കൊന്നും പാലിച്ചില്ല: സംസ്ഥാന സർകാരിനെ വിമർശിച്ച്‌ തൃശൂർ അതിരൂപത

തൃശൂർ: (www.kvartha.com 02.04.2021) സംസ്ഥാന സർകാരിനെ വിമർശിച്ച് തൃശൂർ അതിരൂപത രം​ഗത്ത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വന്ന എൽഡിഎഫ് സർകാർ ഒന്നും ശരിയാക്കിയില്ലെന്ന് പറഞ്ഞാണ് ഇടതുമുന്നണിക്കെതിരായ വിമർശനം ഉന്നയിച്ചത്.

എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്നവരെയും അകറ്റിനിർത്തണമെന്നും വിശ്വാസികളോട് അതിരൂപത നിർദേശിച്ചു. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയുടെ പുതിയ ലക്കത്തിലാണ് സർകാരിനെതിരെയുള്ള രൂക്ഷവിമർശനം.

News, Assembly Election, Assembly-Election-2021, Thrissur, Kerala, State, Top-Headlines, Politics, Political party, LDF, BJP, UDF, Government, Archdiocese of Thrissur,

പിൻവാതിൽ നിയമനം അടക്കമുള്ളവ എടുത്തുപറഞ്ഞാണ് ഈ വിമർശനം. കഴിഞ്ഞ രണ്ട് മാസത്തെ കത്തോലിക്ക സഭയുടെ ലേഖനങ്ങളിൽ തൃശ്ശൂർ അതിരൂപത ഇടതു മുന്നണിയെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചതാണെങ്കിൽ ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായി ബിജെപിയെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ചില വർ​ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. ഇവർ രാജ്യത്തെ ഓരോ സംസ്ഥാനത്തെയും വർ​ഗീയതയുടെ കാൽക്കീഴിലാക്കാൻ ശ്രമിക്കുന്നുണ്ട്. കേരളം ഇതുവരെയും അതിന് പിടികൊടുത്തിട്ടില്ല. ഇത്തവണയും അതുണ്ടാകരുത് എന്ന ആഹ്വാനമാണ് അതിരൂപത വിശ്വാസികൾക്ക് നൽകുന്നത്.

Keywords: News, Assembly Election, Assembly-Election-2021, Thrissur, Kerala, State, Top-Headlines, Politics, Political party, LDF, BJP, UDF, Government, Archdiocese of Thrissur, Archdiocese of Thrissur against the state government. 
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?