ഇ ചന്ദ്രശേഖരന് മലയോരത്ത് വൻ വരവേൽപ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.04.2021) മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇ ചന്ദ്രശേഖരൻ വ്യാഴാഴ്ച മലയോര പഞ്ചായത്തുകളായ കോടോം ബേളൂർ, മടിക്കൈ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. രാവിലെ മണ്ടേങ്ങാനത്ത് നിന്നും ആരംഭിച്ചു.
ലാലൂർ, തട്ടുമ്മൽ, മേക്കോടോം, ചുള്ളിക്കര, കുഞ്ഞിക്കൊച്ചി, സർക്കാരി, വടക്കുംമൂല, കുറ്റിയടുക്കം, വേങ്ങച്ചേരി, ക്ലായിക്കോട്, മയ്യങ്ങാനം, മണിമുണ്ട, നാര, പുതിയകണ്ടം, ബങ്കളം, ചാളക്കടവ്, കാലിച്ചാംപൊതി, ആലയി, കാര്യക്കുന്ന്, മുണ്ടോട്ട് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം കുളങ്ങാട് സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ വി കെ രാജൻ, എം വി കൃഷ്ണൻ, സി പ്രഭാകരൻ, കെ രാജുമോഹൻ, കെ വി സുജാത, കെ സബീഷ്, ബങ്കളം കുഞ്ഞികൃഷ്ണൻ, എം നാരായണൻ, എം അസിനാർ, ജോൺ ഐമൺ, കെ എസ് കുര്യക്കോസ്, രാഘവൻ കൂലേരി, മുകേഷ് ബാലകൃഷ്ണൻ, മുഹമ്മദ് അലി, സി ബാബുരാജ്, എ സുകുമാരൻ, പി ദാമോദരൻ, പി ഗംഗാധരൻ, യു തമ്പാൻ നായർ, യു ഉണ്ണികൃഷ്ണൻ, ടി വി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
Keywords: Kasaragod, Kerala, News, Kanhangad, E.Chandrashekharan, Reception, LDF, Great reception for E Chandrasekharan
< !- START disable copy paste -->Powered by Info News For You

Comments
Post a Comment