ഐപിഎല്‍ പതിനാലാം സീസണ് ചെന്നൈയില്‍ തുടക്കമാകുന്നു; ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍


ചെന്നൈ: (https://ift.tt/39U2A5o) ഐ പി എല്‍ പതിനാലാം സീസണ് വെള്ളിയാഴ്ച ചെന്നൈയില്‍ തുടക്കമാകുന്നു. വൈകിട്ട് ഏഴരയ്ക്കാണ് മത്സരത്തിന് തുടക്കമാവുക. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ആദ്യ കിരീടം ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഉദ്ഘാടന മത്സരത്തില്‍ നേരിടും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. 

മുംബൈയും ബാംഗ്ലൂരും 30 മത്സരങ്ങളില്‍ ഇതുവരെ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനെട്ടില്‍ മുംബൈയും പന്ത്രണ്ടില്‍ ബാംഗ്ലൂരും ജയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല. ആദ്യ പതിനേഴ് മത്സരങ്ങള്‍ ചെന്നൈയിലും മുംബൈയിലും നടക്കും. ഡെല്‍ഹി, അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവയാണ് ഈ സീസണിലെ മറ്റ് വേദികള്‍. ഫൈനലിന് മേയ് 30ന് അഹമ്മദാബാദ് വേദിയാകും.

News, National, India, Chennai, Sports, Players, Cricket, Cricket Test, IPL, IPL-Auction-2021, Virat Kohli, Rohit Sharma, IPL 2021: MI vs RCB, Match 1 Schedule and Match Timings in India


ചാമ്പ്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളെയും നിലനിര്‍ത്തിയാണ് മുംബൈ ഇന്ത്യന്‍സ് എത്തുന്നത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ കീറോണ്‍ പൊള്ളാര്‍ഡും മുംബൈ ക്യാമ്പിലെത്തി. രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര, പാണ്ഡ്യ സഹോദരന്‍മാര്‍, ട്രെന്റ് ബോള്‍ട് തുടങ്ങിയവര്‍ കൂടി ചേരുമ്പോള്‍ മുംബൈ അതിശക്തരാണ്.

വിരാട് കോലി, എ ബി ഡിവിലിയേഴ്‌സ് എന്നിവര്‍ക്കൊപ്പം ഗ്ലെന്‍ മാക്‌സ്‌വെല്ലും കെയ്ല്‍ ജാമിസണും സചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ഇത്തവണ ആര്‍ സി ബി നിരയിലുണ്ട്. സ്പിന്‍ കരുത്തായി യുസ്‌വേന്ദ്ര ചാഹലും വാഷിംഗ്ടണ്‍ സുന്ദറും ടീമിനൊപ്പമുണ്ട്. ഓപെണര്‍ ദേവ്ദത്ത് പടിക്കലും കോവിഡ് മുക്തനായി തിരിച്ചെത്തി.

Keywords: News, National, India, Chennai, Sports, Players, Cricket, Cricket Test, IPL, IPL-Auction-2021, Virat Kohli, Rohit Sharma, IPL 2021: MI vs RCB, Match 1 Schedule and Match Timings in India

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?