മഞ്ജുവിന്റെ ഇഷ്ടം കവര്‍ന്ന് ആ കൊച്ചു സുന്ദരി കാസര്‍കോട് സ്വദേശിനി


കാസര്‍കോട് (www.evisionnews.co): ബ്ലാക്ക് മിഡിയും വൈറ്റ് ടോപ്പും ഷൂവും അണിഞ്ഞുള്ള നടി മഞ്ജു വാര്യരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായതിന് പിന്നാലെ നിരവധി പേര്‍ മഞ്ജുവിന്റെ സ്‌റ്റൈല്‍ അനുകരിച്ച് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. സമാനമായ വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള ഫാഷന്‍ ചലഞ്ചുകളും ഹാഷ് ടാഗുകളുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധകവര്‍ന്നിരുന്നു. അക്കൂട്ടത്തില്‍ ബേബി ഇഷാ മെഹഖ് എന്ന നാലു വയസുകാരിയും ഏറെ ശ്രദ്ധനേടിയിരുന്നു.

അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവതാരകന്‍ മഞ്ജുവിന് ഇഷയുടെ ചിത്രങ്ങള്‍ കാണിച്ചുകൊടുക്കുകയും മഞ്ജുവിന് ആ ചിത്രങ്ങള്‍ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അഭിമുഖത്തിനിടയിലും മഞ്ജു ആ ചിത്രങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. അതോടെ,മഞ്ജുവിന്റെ ഹൃദയം കവര്‍ന്ന ആ കൊച്ചുമിടുക്കിയും സോഷ്യല്‍ മീഡിയയുടെ താരമായിമാറി.

മഞ്ജുവിന്റെ ഇഷ്ടം കവര്‍ന്ന ആ കൊച്ചുസുന്ദരി കാസര്‍കോട് സ്വദേശിയാണെന്നാണ് പുതിയ വാര്‍ത്ത. കിഡ്‌സ് മോഡല്‍ കൂടിയായ ബേബി ഇഷ തളങ്കര സ്വദേശി സലീമിന്റെയും വിദ്യാനഗര്‍ ചെട്ടുംകുഴി സ്വദേശിനി സാലിയയുടെയും മകളാണ്. മാതാപിതാക്കള്‍ക്കൊപ്പം ദുബൈയിലാണ് താമസം. എറണാകുളത്ത് 'ചതുര്‍മുഖം' സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റില്‍ എത്തിയ മഞ്ജുവിന്റെ ചിത്രങ്ങളാണ് മഞ്ജുവിനെ പോലും അമ്പരപ്പിച്ച്് വൈറലായത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?