ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈകോടതിയിലേക്ക്


കൊച്ചി: (https://ift.tt/3a6Xmnd) ക്രൈംബ്രാഞ്ചിന്റെ എഫ് ഐ ആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതര്‍ക്കുമെതിരെ എന്‍ഫോഴ്‌മെന്റ് കള്ളതെളിവ് ഉണ്ടാക്കിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ മൊഴി നല്‍കിയെന്നാണ് ക്രൈംബ്രാഞ്ച് റിപോര്‍ട്. 

സന്ദീപിന്റെ മൊഴി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയാണ് ഇഡി ഹര്‍ജി നല്‍കുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്നാണ് സന്ദീപിന്റെ മൊഴി. സന്ദീപിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചെന്നും ഇഡി ആരോപിക്കുന്നു. മൊഴിയെടുക്കാന്‍ അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെടും.

News, Kerala, State, Kochi, Enforcement, High Court of Kerala, Crime Branch, Case, Smuggling, Enforcement Directorate goes to High Court seeking quashing of Crime Branch FIR


ഇഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴും ജയിലില്‍ വച്ച് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി സ്പീകര്‍, കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ പ്രേരിപ്പിച്ച മൊഴി നല്‍കി കള്ളത്തെളിവുണ്ടാക്കിയതായി സന്ദീപ് പറഞ്ഞതായും റിപോര്‍ടില്‍ പറയുന്നു. 

സന്ദീപ് നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ പറയുന്നു. സന്ദീപ് നായരുടെ രസഹ്യമൊഴിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ റിപോര്‍ടിലാണ് മൊഴിയുടെ വിശദാംശങ്ങളുള്ളത്.

Keywords: News, Kerala, State, Kochi, Enforcement, High Court of Kerala, Crime Branch, Case, Smuggling, Enforcement Directorate goes to High Court seeking quashing of Crime Branch FIR

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?