വായ്പയെടുത്ത പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

പാറശാല: (www.kvartha.com 17.04.2021) വീട് നവീകരണത്തിനായി വായ്പയെടുത്ത പണം മദ്യപിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്. അയിര ചൂരക്കുഴി മേക്കെകര പുത്തന്‍വീട്ടില്‍ മീന(34) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് ഷാജി (40) പൊലീസില്‍ കീഴടങ്ങി. വ്യാഴാഴ്ച രാത്രി 10.15 മണിക്കാണ് സംഭവം. കഴിഞ്ഞ ദിവസം വീടുപണിക്ക് വായ്പയെടുത്ത പണം നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

രാത്രി മദ്യപിച്ചു വീട്ടിലെത്തിയ ഷാജി കുട്ടികളോട് ഉറങ്ങാന്‍ ആവശ്യപ്പെട്ട ശേഷം ഭാര്യയുമായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്തു. വെട്ടുകത്തി കൊണ്ടു വെട്ടാന്‍ ശ്രമിച്ചതോടെ പ്രാണരക്ഷാര്‍ഥം വീടിനേ പുറത്തേക്ക് ഒാടിയ മീനയെ പിന്നാലെ എത്തി വെട്ടുകയായിരുന്നു. 

News, Kerala, Crime, Killed, Police, Husband, Wife, Police Station, Hospital, Injured, Man killed woman in Thiruvananthapuram

മീന മുറ്റത്ത് തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ഉറക്കത്തിലായിരുന്ന മൂത്ത മകന്‍ ശാരോണിനെ വിളിച്ചുണര്‍ത്തി വിവരം അറിയിച്ച ശേഷമാണ് ഷാജി ബൈകില്‍ സ്റ്റേഷനിലേക്കു പോയത്. മീനയെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി രണ്ട് മണിയോടെ മരിച്ചു.

Keywords: News, Kerala, Crime, Killed, Police, Husband, Wife, Police Station, Hospital, Injured, Man killed woman in Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?