മന്‍സൂറിന്റെ കൊലപാതകം: സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍: കൂത്തുപറമ്പില്‍ യുഡിഎഫ് ഹര്‍ത്താല്‍


കണ്ണൂര്‍ (www.evisionnews.co): കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ മുസ്ലിം ലീഗ്- സി.പിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍(22)ആണ് മരിച്ചത്. സഹോദരന്‍ മുഹ്സിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.ഐ.എം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്.

കൊലപാതകത്തിന് പിറകില്‍ സി.പി.ഐ.എം ആണെന്ന് ലീഗ് ആരോപിച്ചു. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?