കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം; അഞ്ചുപേര്‍ അറസ്റ്റില്‍
ദേശീയം (www.evisionnews.co): പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കള്‍ക്ക് ക്രൂര മര്‍ദനം. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലാന്തബെട്ടുവില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പശുക്കളെ കടത്തുന്നുവെന്നാരോപിച്ച് ഇവരുടെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയിരുന്നു. എന്നാല്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ പശുക്കളുണ്ടായിരുന്നില്ല. സംഭവത്തില്‍ ദക്ഷിണ കന്നഡ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അബ്ദുല്‍ റഹീം, മുഹമ്മദ് മുസ്തഫ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
യുവാക്കള്‍ മേലാന്തബെട്ടു ഗ്രാമ പഞ്ചയാത്ത് ഓഫീസിനു സമീപം എത്തിയപ്പോള്‍ രണ്ടു ബൈക്കുകകളിലായി എത്തിയവര്‍ ഇവരുടെ വാഹനം തടയുകയായിരുന്നു. ഇതിനു പിറകെ കാറില്‍ മറ്റൊരു സംഘമെത്തുകയും ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇവര്‍ ഇരുമ്പ് ദണ്ഡുകൊണ്ട് ആക്രമിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
'ഞങ്ങളെ രണ്ടു ബൈക്കുകകളിലെത്തിയവര്‍ തടഞ്ഞു നിര്‍ത്തി പശുക്കളെ കടത്തുന്നുണ്ടോവെന്ന് ചോദിച്ചു. വൈകാതെ കൂടുതല്‍ പേരെത്തുകയും ഇരുമ്പു ദണ്ഡുകളും മരക്കഷണങ്ങള്‍ കൊണ്ടും ഞങ്ങളെ മര്‍ദിച്ചു.'- മുസ്തഫ പറഞ്ഞു. വാഹനം പരിശോധിക്കുക പോലും ചെയ്യാതെയാണ് അവര്‍ മര്‍ദിച്ചതെന്നും മുസ്തഫ പറഞ്ഞു. ഗുരുതര പരിക്കുകളോടെ ഇരുവരെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Powered by Info News For You

Comments
Post a Comment