തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും ഡി സി സി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു; യാത്രയായത് കഠിനാധ്വാനിയും സത്യസന്ധനുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

മലപ്പുറം: (www.kvartha.com 29.04.2021) നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും ഡി സി സി പ്രസിഡന്റുമായ വി വി പ്രകാശ് (56) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് രാത്രി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം

മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന  വി വി പ്രകാശ് കെപിസിസി സെക്രട്ടറി, കെഎസ്‌യു, യൂത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്. 

Malappuram, News, Kerala, Congress, Death, UDF, Obituary, V V Prakash, Nilambur UDF candidate VV Prakash passed away

രമേശ് ചെന്നിത്തല, ടി സിദ്ദിഖ്, എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ വി വി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വി വി പ്രകാശിന്റെ മരണത്തില്‍ അനുശോചിച്ചു. കഠിനാധ്വാനിയും സത്യസന്ധനുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വി വി പ്രകാശ് എന്നും ഓര്‍മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Keywords: Malappuram, News, Kerala, Congress, Death, UDF, Obituary, V V Prakash, Nilambur UDF candidate VV Prakash passed away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?